കര്‍ഷക സമരത്തെത്തുടര്‍ന്ന് ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. 15വരെയാണ് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കുന്നത്. ഫെബ്രുവരി 16ലെ ഭാരത് ബന്ദിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരും. ഉച്ചക്ക് 1 മണിക്ക് ജലന്ധറില്‍ ആണ് യോഗം.
ALSO READ:കേരള ഗാന വിവാദം; സാംസ്‌കാരിക പ്രവര്‍ത്തകര്‍ തമ്മില്‍ നടന്നത് അഭിപ്രായപ്രകടനം: സജി ചെറിയാന്‍
അതേസമയം ശംഭു ബോര്‍ഡില്‍ ഇന്നും കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗം നടത്തി. ദില്ലി മാര്‍ച്ചില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ശംഭുവില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് നടപടിയെ വിമര്‍ശിച്ച കര്‍ഷക സംഘടന നേതാക്കള്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. പൊലീസുകാര്‍ സമരക്കാര്‍ക്കെതിരെ കൈക്കൊണ്ട നടപടി ചരിത്രത്തിലെ കറുത്ത ദിനമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി നേതാവ് സര്‍വണ്‍ സിങ് പന്ഥേര്‍ പറഞ്ഞു.
ALSO READ:സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 45,600 രൂപയായി
കര്‍ഷക മാര്‍ച്ച് കണക്കിലെടുത്ത് ദില്ലിയിലും അതീവ ജാഗ്രതയാണ്. ഗാന്ധിപൂര്‍, സിംഘു, തിക്രി തുടങ്ങിയ അതിര്‍ത്തികളിലൊക്കെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൊലീസിന് പുറമേ അര്‍ദ്ധ സൈനിക വിഭാഗത്തേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here