ജഗജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം നല്‍കുന്നതിന് പഞ്ചാബ് സര്‍ക്കാരിന് അനുവദിച്ച സമയം ഇന്നവസാനിക്കും

Jagjit-Singh-Dallewal

പഞ്ചാബിലെ ഖനൗരിയില്‍ നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം നല്‍കുന്നതിന് പഞ്ചാബ് സര്‍ക്കാരിന് അനുവദിച്ച സമയം ഇന്നവസാനിക്കും. സമയം നീട്ടി നല്‍കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ തയ്യാറായാല്‍ വൈദ്യസഹായം സ്വീകരിക്കാമെന്നാണ് കര്‍ഷകരുടെ നിലപാട്. നവംബര്‍ 26നാണ് മിനിമം താങ്ങുവില നിയമപരമാക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ദല്ലേവാള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

Also Read : അയല്‍വാസികളും ഭൂമാഫിയയും വീട് പിടിച്ചെടുത്തു; ‘മാനം രക്ഷിക്കാന്‍’ അമ്മയെയും നാല് സഹോദരിമാരെയും കൊന്ന് യുവാവ്

ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതോടെ സുപ്രീംകോടതി അടിയന്തര വൈദ്യസഹായം നല്‍കാന്‍ പഞ്ചാബ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് പകരം സമരത്തെ അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദല്ലേവാള്‍ ആരോപിച്ചു.

പഞ്ചാബിൽനിന്നെത്തിയ ഡൽഹി ചലോ മാർച്ചിനെ ഹരിയാന പൊലീസ്‌ തടഞ്ഞതിനെ തുടർന്നാണ്‌ കിസാൻ മോർച്ച (രാഷ്‌ട്രീയേതര വിഭാഗം) നേതാവ്‌ ദല്ലേവാൾ നിരാഹാരം തുടങ്ങിയത്‌. കുറച്ച്‌ ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News