സമരം ശക്തമാക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ

Farmers Protest 2.0

സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. മിനിമം താങ്ങുവില ഇൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു പഞ്ചാബ് ഹരിയാന അതിർത്തിയായ ഖനൗരിയിൽ നിരാഹാരമിരിക്കുന്ന ജഗ്ജിത് സിംഗ് ദല്ലേവാളിനു പിന്തുണയുമായി കൂടുതൽ കർഷകർ രംഗത്ത്.

നാളെമുതൽ 111 കർഷകരുടെ സംഘം അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കും. ജഗ്ജിത് സിംഗിന്റെ നിരാഹാര സമരം 50 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കൂടുതൽ കർഷകർ നിരാഹാര സമരം ആരംഭിക്കുന്നത്.

Also Read: ഹരിയാന ബിജെപി പ്രസിഡന്റിനെതിരെ കൂട്ടബലാത്സംഗത്തിന് കേസ് എടുത്തു

അതേ സമയം കർഷകരുടെ വിഷയം സുപ്രിംകോടതി വീണ്ടും പരിഗണിക്കും. സുപ്രിം കോടതി നിയോഗിച്ച കമ്മറ്റി നേരത്തെ ദല്ലേവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മൂന്ന് കര്‍ഷക കരിനിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ സമരം. വിളകള്‍ക്ക് മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ, കാര്‍ഷിക കടം എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, വൈദ്യുതി നിരക്ക് വര്‍ധനവിനുള്ള നിര്‍ദേശം പിന്‍വലിക്കുക, കര്‍ഷകര്‍ക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കല്‍, ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി, 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കുക, 2020-21ല്‍ ഡല്‍ഹിയില്‍ നടന്ന സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News