പാരീസ്‌ കര്‍ഷകമേളയില്‍ കർഷകരുടെ പ്രതിഷേധം

പാരീസ്‌ കർഷകമേളയിലേക്ക്‌ ഇരച്ചു കയറി കർഷകർ. മെച്ചപ്പെട്ട കൂലി തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ ഫ്രാൻസിൽ പ്രതിഷേധിക്കുന്നത്. ശനിയാഴ്‌ചയായിരുന്നു സംഭവം.

ALSO READ: ഇനി പൊതുസ്ഥലത്തും കഞ്ചാവ്‌ വലിക്കാം; നിയമം പാസ്സാക്കി ജർമൻ പാർലമെന്റ്

പ്രതിഷേധം സംഘടിപ്പിച്ചത് ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനത്തിന് മുന്നോടിയായാണ്‌. ശനിയാഴ്ച മേളയിലെ കർഷകർ, ഭക്ഷ്യ സംസ്‌കരണക്കാർ, ചില്ലറ വ്യാപാരികൾ എന്നിവരുമായി നടത്താനിരുന്ന സംവാദം മാക്രോൺ റദ്ദാക്കിയത്തിനു പിന്നാലെയായിരുന്നു പ്രതിഷേധം കനത്തത്.

ALSO READ: കർഷകൻ്റെ മകനാണ്… പേടിപ്പിക്കാൻ നോക്കേണ്ട !! സിബിഐയെ ഇറക്കി മോദി, വണങ്ങില്ലെന്ന് സത്യപാൽ മാലിക്ക്

പാരിസ്ഥിതിക നിയമങ്ങൾക്കെതിരെയും യൂറോപ്യൻ യൂണിയനു പുറത്തുനിന്ന്‌ ഉള്ളവരിൽനിന്ന്‌ വിലകുറച്ച്‌ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനെതിരെയും വ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ട്. കുറഞ്ഞ വരുമാനത്തിൽ പ്രതിഷേധിച്ചും യൂറോപ്പിൽ വ്യാപകമായി കർഷകർ സമരം ചെയ്യുന്നുണ്ട്‌. ഫ്രാൻസിലെ സമരം ഇതിന്റെ ഭാഗമായാണ് നടക്കുന്നത്. വെള്ളിയാഴ്‌ച മധ്യ പാരീസിലേക്ക്‌ ട്രാക്ടർ റാലി നടത്തിയിരുന്നു. മാക്രോണിനു മേൽ സമ്മർദം ചെലുത്തുക എന്ന ലക്ഷ്യമാണ് കർഷർക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News