കര്‍ഷകരോഷം രൂക്ഷം; പഞ്ചാബില്‍ മണിക്കൂറുകളോളം ട്രെയിന്‍ തടഞ്ഞു

rail-roko-punjab

മൂന്ന് മണിക്കൂര്‍ നീണ്ട ‘റെയില്‍ റോക്കോ’ പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബിലെ പല സ്ഥലങ്ങളിലും കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞു. വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനായാണിത്. സംയുക്ത കിസാന്‍ മോര്‍ച്ചയും (രാഷ്ട്രീയേതരം) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമാണ് റെയില്‍ റോക്കോയ്ക്ക് ആഹ്വാനം ചെയ്തത്.

ഉച്ചയ്ക്ക് 12 മുതല്‍ പലയിടത്തും റെയില്‍വേ ട്രാക്കുകളില്‍ കര്‍ഷകര്‍ കുത്തിയിരിപ്പ് തുടരുകയാണെന്നും ഉച്ചകഴിഞ്ഞ് മൂന്ന് വരെ തുടരുമെന്നും കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്‍വാന്‍ സിംഗ് പന്ദേര്‍ നേരത്തേ പറഞ്ഞു. ഗുര്‍ദാസ്പൂരിലെ മോഗ, ഫരീദ്കോട്ട്, കാഡിയന്‍, ബട്ടാല എന്നിവിടങ്ങളില്‍ പ്രതിഷേധം നടക്കുമെന്ന് നേതാക്കൾ അറിയിച്ചു. ജലന്ധറിലെ ഫില്ലൂര്‍, ഹോഷിയാര്‍പൂരിലെ തണ്ട, ദസുയ, മഹില്‍പൂര്‍ മഖു, ഫിറോസ്പൂരിലെ തല്‍വണ്ടി ഭായ്, ലുധിയാനയിലെ സഹ്നേവാള്‍, പട്യാലയില്‍ ശംഭു, മൊഹാലി, സംഗ്രൂരിലെ സുനം, ലെഹ്റ എന്നിവിടങ്ങളിലും ട്രെയിൻ തടയലുകളുണ്ടായി.

Read Also: വിദ്വേഷ പ്രസംഗം; അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന് താക്കീത് നല്‍കി സുപ്രീംകോടതി കൊളീജീയം

സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും കീഴിലുള്ള കര്‍ഷകര്‍ ഫെബ്രുവരി 13 മുതല്‍ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിര്‍ത്തി പോയിന്റുകളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് സുരക്ഷാ സേന തടഞ്ഞതിനെത്തുടര്‍ന്ന് ആണിത്. കഴിഞ്ഞ മൂന്നാഴ്ചയായി പഞ്ചാബ് കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ ഖനൗരി അതിര്‍ത്തിയില്‍ മരണം വരെ നിരാഹാര സമരം നടത്തിവരുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News