കർഷകസമരം 13ാം ദിവസം: സർക്കാരിന്റെ നഷ്ടപരിഹാരം നിഷേധിച്ച് കൊല്ലപ്പെട്ടയാളിന്റെ കുടുംബം

കർഷക സമരം 13ാം ദിവസവും ശക്തമായി തുടരുന്നു. പഞ്ചാബ് ഹരിയാന അതിർത്തികൾ ആയ ശംഭു, ഖനൗരി എന്നിവടങ്ങളിൽ ആണ് കർഷക സമരം ശക്തമായി തുടരുന്നത്. ഹരിയാന പോലിസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ശുഭ് കരൺ സിംഗിന്റെ പോസ്റ്റ്മോർട്ടം പഞ്ചാബ് പോലിസ് എഫ് ഐആർ ഇട്ടു അന്വേഷണം ആരംഭിച്ചാൽ മാത്രമേ അനുവദിക്കൂ എന്ന നിലപാടിൽ ആണ് കർഷക സംഘടനകൾ.

Also Read: മതനിരപേക്ഷ പാർട്ടി എന്ന നിലയിൽ നിന്ന് ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറി; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ്

അതേ സമയം പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ശുഭ് കരൺ സിംഗിന്റെ കുടുംബം തള്ളി കളഞ്ഞിട്ടുമുണ്ട്. സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധം ശക്തമാക്കിയതോടെ പ്രശ്ന പരിഹാരത്തിനുള്ള വഴികൾ തേടുകയാണ് കേന്ദ്രസർക്കാർ.

Also Read: നേതാക്കൾ തന്നെ പരസ്യമായി തെറിവിളിക്കുന്നത് ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയുമോ? മന്ത്രി മുഹമ്മദ് റിയാസ്

കൂടാതെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമർപ്പിച്ചിട്ടുണ്ട്. സിഖ് ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഹര്‍ജി സമര്‍പ്പിച്ചത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കോടതി ഇടപെടല്‍ വേണം. പൊലീസ് നടപടിയില്‍ കേസ് എടുക്കാന്‍ നിര്‍ദേശിക്കണം. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ റദ്ദാക്കുന്നത് തടയണം എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk