കർഷകരുടെ റെയിൽ റോക്കോ സമരം തുടരുന്നു; പഞ്ചാബിലും ഹരിയാനയിലും അറുപതിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞു

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ. കർഷകരുടെ റെയിൽ റോക്കോ സമരം തുടരുന്നു. പഞ്ചാബിലും ഹരിയാനയിലും അറുപതിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. പ്രതിഷേധത്തിൻ്റെ ഭാഗമായി അംബാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Also read:തൃശൂർ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 13 നായിരുന്നു രണ്ടാം കർഷക സമരം ആരംഭിച്ചത്. സമരം തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴും കർഷകരുടെ പ്രതിഷേധം അടിച്ചമർത്താനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ തുടരുന്നു. അതിനിടെ ആവശ്യങ്ങൾ നേടിയെടുക്കാതെ ദില്ലാ ചലോ മാർച്ചിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച കർഷക സംഘടനകൾ രാജ്യവ്യാാപകമയി റെയിൽ രോക്കോ പ്രതിഷേധം നടത്തുകയാണ്.

4 മണിക്കൂർ ട്രെയിനുകൾ തടഞ്ഞാണ് പ്രതിഷേധം. പഞ്ചാബിലും ഹരിയാനയിലും അറുപതിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞാണ് പ്രതിഷേധം. വിളകളുടെ താങ് വിലയടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാർ കർഷകർക്ക് അനുകൂല നിലപാ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കർഷക സംഘടനകൾ പ്രക്ഷോഭവുമായി മുന്നോട്ട് പോകുന്നത്. ഈ സാഹചരുത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്താനാണ് കർഷക സംഘടനകളുടെ ലക്ഷ്യം.

Also read:തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 18 കോടിയുടെ ലേഡീസ് ഹോസ്റ്റല്‍; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

കിസാൻ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവുമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. പ്രതിഷേധം നേരിടുന്നതിന്‍റെ ഭാഗമായി അംബാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മിനിമം താങ്ങുവില നിയമാനുസൃതമാക്കുക എന്നതിന് പുറമേ കർഷകർക്ക് പെൻഷൻ നൽകുക, കാർഷിക കടം എഴുതി തള്ളുക, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങളും കർഷകർ മുമ്പോട്ട് വെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News