റബ്ബർ വില ഉയർന്നിട്ടും ഗുണം ലഭിക്കാതെ കർഷകർ; വൻകിട കമ്പനികളെ സഹായിക്കുന്ന സമീപനമാണ് റബർ ബോർഡ് സ്വീകരിക്കുന്നതെന്ന് കർഷകർ

റബ്ബർ വില ഉയർന്നിട്ടും ഗുണം ലഭിക്കാതെ കർഷകർ. റബർ ഷീറ്റിനെ മറികടന്ന് ലാറ്റക്സ് വില ഉയരുമ്പോൾ വിൽക്കുവാൻ കർഷകരുടെ കൈയ്യിൽ ഉൽപ്പന്നമില്ലാത്ത സ്ഥിതിയാണ്. പ്രതികൂല കാലാവസ്ഥ മൂലം ആഭ്യന്തര ഉത്പാദനം നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വിലവർധനവിന്‍റെ അന്തരീക്ഷം സൃഷ്ടിച്ച് വൻകിട കമ്പനികളെ സഹായിക്കുന്ന സമീപനമാണ് റബർ ബോർഡ് സ്വീകരിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു.

ALSO READ: രാജ്യത്തെ ആദ്യ ആന്‍റിബയോട്ടിക് സ്മാർട്ട് കേന്ദ്രമായി കോഴിക്കോട് കക്കോടി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം
12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് റബർ വില. ഒരു കിലോ റബർ ഷീറ്റിന് 205 രൂപയാണ്. ഷീറ്റിനെ മറികടന്ന് ലാറ്റക്സ് വില 206 ൽ എത്തി. എന്നാൽ ഇതിൻ്റെ പ്രയോജനം.സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് ലഭിക്കുന്നില്ല. സർക്കാർ സബ്‌സിഡി വൈകിയത് മൂലം റബർ മരങ്ങളെ റെയിൻ കോട്ട് ധരിപ്പിക്കുന്നത്, സമയബന്ധിതമായി പൂർത്തിയാക്കാൻ കർഷകർക്കായില്ല.

മഴ ശക്തമായതോടെ ടാപ്പിങ്ങും നിലച്ചു. ഇതോടെ വിറ്റഴിക്കാൻ ഉത്പന്നം ഇല്ലാത്ത അവസ്ഥയിലാണ് കർഷകർ. വൻ കിട റബ്ബർ കമ്പനികളെ സഹായിക്കാനാണ് നീക്കമെന്നും കർഷകർ പറയുന്നു.കാലാവസ്ഥ അനുകൂലമായ ശേഷവും ഇതേ വില നിന്നാൽ മാത്രമേ കർഷകർക്ക് അതിൻ്റെ ഗുണം ലഭിക്കു. കപ്പൽ കണ്ടെയ്നർ ക്ഷാമം രൂക്ഷമായതോടെ ഇറക്കുമതി കുറഞ്ഞതും ഇപ്പോഴത്തെ ആഭ്യന്തരവില വർദ്ധനവിന് കാരണമാണ്

ALSO READ: ലോകകപ്പുമായി ഇന്ത്യൻ ടീം നാട്ടിലേക്ക്; വൻ സ്വീകരണവുമായി ആരാധകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News