കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ട്രെയിൻ തടയൽ സമരവുമായി കർഷകർ

കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ട്രെയിൻ തടയൽ സമരവുമായി കർഷകർ. പഞ്ചാബിൽ വിവിധ വിവിധ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് കർഷകർ പ്രതിഷേധിച്ചു. അതേസമയം കർഷകരുടെ എന്താവശ്യത്തിനും കോടതിയുടെ വാതിൽ തുറന്നു കിടക്കുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയേതര സംയുക്ത കിസാൻ മോർച്ച, മസ്ദൂർ കിസാൻ മോർച്ച തുടങ്ങിയ കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് “റെയിൽ രൊക്കോ” എന്ന പേരിൽ ട്രെയിൻ തടയൽ സമരം നടത്തിയത്. പഞ്ചാബിലെ വിവിധ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ സമരത്തിൽ നൂറിലധികം കർഷകരാണ് അണിനിരന്നത്. നൂറ്റിയൊന്നോളം കർഷകർ നടത്തിയ ദില്ലി ചലോ മാർച്ച് മൂന്നു തവണ ഹരിയാന പൊലീസ് തടഞ്ഞിരുന്നു. കർഷകർക്ക് നേരെ കണ്ണീർവാതകം ഉൾപ്പെടെ ഉപയോഗിച്ചെങ്കിലും പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ കർഷകർ തയ്യാറായില്ല.

കർഷക മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പതിനേഴോളം കർഷകർക്ക് പരുക്കേറ്റു. അതേസമയം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സുപ്രീംകോടതി നിർദ്ദേശത്തിന് ശേഷവും കർഷകരുടെ ആവശ്യങ്ങളിൽ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്ന് കർഷകർ ആരോപിച്ചു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം നിയോഗിച്ച സമിതിയുമായി ചർച്ച നടത്താൻ കർഷകർ തയ്യാറാകുന്നില്ലെന്നാണ് പഞ്ചാബ് സർക്കാരിന്റെ വാദം.

also read: യുപിയിൽ ദളിത് വരനെ കുതിരപ്പുറത്തുനിന്നിറക്കി കല്ലെറിഞ്ഞു, അഞ്ച് പേർ അറസ്റ്റിൽ

അതേസമയം കർഷകരുടെ ഏത് ആവശ്യങ്ങൾക്കും കോടതിയുടെ വാതിൽ തുറന്നു കിടക്കുകയാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാണിച്ചു. ഖനൗരി അതിർത്തിയിൽ മരണം വരെ നിരാഹാര സമരം നടത്തുന്ന ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചും സുപ്രീം കോടതി ആശങ്ക അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News