പിന്തുണയുമായെത്തിയ കർഷകരെ തടയുന്നു, ഗുസ്തി താരങ്ങളുടെ സമരത്തിന് കനത്ത സുരക്ഷ

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി എത്തുന്ന കർഷകരെ തടഞ്ഞ് പൊലീസ്. ഹരിയാന അതിർത്തിയായ തിക്രിയിൽ വെച്ചാണ് കർഷകരെ തടയുന്നത്. കർഷകർ കൂട്ടമായി എത്തുന്നത് പരിഗണിച്ച് അതിർത്തികളിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.

കർഷകർ സമരത്തിന് ഐകദാർഢ്യവുമായി എത്തുന്നത് മുന്നിൽക്കണ്ട് കനത്ത സുരക്ഷയാണ് സമരവേദിയിൽ ഒരുക്കിയിരിക്കുന്നത്. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരായുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് കിസാന്‍ മഹാ പഞ്ചായത്ത് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംയുത കിസാന്‍ മോര്‍ച്ചയുടെ അടക്കമുള്ള നേതാക്കള്‍ സമരപ്പന്തലിലെത്തുമെന്നും അറിയിച്ചിരുന്നു. ഒപ്പം ഖാപ്പ് പഞ്ചായത്ത് നേതാക്കളും വിവിധ തൊഴിലാളി സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിലെത്തും. പിന്തുണ അറിയിച്ചെത്തുന്നവരെ തടയരുതെന്നും ദില്ലി പൊലീസിനോട് ഗുസ്തി താരങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പൊലീസ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും പിന്തുണ അറിയിച്ചെത്തുന്നവര്‍ സമാധാനം പാലിക്കണം എന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു. ഇന്ന് രാത്രി 7.00 മണിക്ക് മെഴുകുതിരി കത്തിച്ചും ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News