ഫ്രഞ്ച്‌ സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഫ്രാൻസിലെ കർഷകർ; കർഷക സമരം തുടരുന്നു

ഫ്രഞ്ച്‌ സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഫ്രാൻസിലെ കർഷകർ. പ്രതിഷേധം ശക്തമായി തുടരുകയാണ് കർഷകർ. ശനിയാഴ്‌ചയും നിരത്തുകളിൽ ഉപരോധിച്ചു. ട്രാക്ടർ റാലി തുടരുകയാണ്‌.

വടക്കൻ ഫ്രഞ്ച് പട്ടണമായ ബ്യൂവൈസിൽ സമീപ വർഷങ്ങളിൽ മരിച്ച കർഷകരെ ഓർമിച്ച്‌ നിശ്ശബ്ദ മാർച്ചും നടത്തി. കർഷകരുടെ പ്രതിഷേധത്തെതുടർന്ന്‌ കാർഷിക ആവശ്യങ്ങൾക്കുള്ള ഡീസലിനുള്ള സബ്‌സിഡി ക്രമേണ കുറയ്ക്കാനുള്ള പദ്ധതി ഫ്രഞ്ച്‌ സർക്കാർ വെള്ളിയാഴ്‌ച ഉപേക്ഷിച്ചിരുന്നു. മറ്റു നടപടികളും പ്രഖ്യാപിച്ചു. എന്നാൽ, ഇത്‌ അപര്യാപ്‌തമാണെന്ന്‌ കർഷകർ ചൂണ്ടിക്കാട്ടി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പാരീസിനു ചുറ്റും റോഡ്‌ ഉപരോധിക്കുമെന്നും കർഷകർ അറിയിച്ചു.

ALSO READ: രാജ്യത്തുടനീളം ബിജെപി സർക്കാരിന് താക്കീതായി ട്രാക്ടർറാലി

കർഷകരെ സംരക്ഷിക്കുക എന്നതാണ് സമരക്കാർ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. അതുമായി ബന്ധപ്പെട്ട മറ്റു ആവശ്യങ്ങൾ വിദേശവിപണിയുടെ കടന്നുകയറ്റത്തിൽനിന്ന്‌ കർഷകരെ രക്ഷിക്കുക, സർക്കാർ ഓഫീസുകളിൽ കാലങ്ങളായി കുടുങ്ങിക്കിടക്കുന്ന കൃഷിസംബന്ധമായ ബില്ലുകൾ പാസാക്കുക, വിലക്കയറ്റത്തിൽനിന്നും വർധിക്കുന്ന പട്ടിണിയിൽനിന്നും കർഷകരെ സംരക്ഷിക്കുക തുടങ്ങിയവയാണ്.

പല തരത്തിലാണ് കർഷകരുടെ പ്രക്ഷോഭം. തിരക്കേറിയ വഴികളിൽ ഗതാഗതം മന്ദഗതിയിലാക്കിയും റോഡുകളിൽ ട്രാക്റ്റർ നിരന്നോടിച്ചും ചിലയിടങ്ങളിൽ നിരത്തുകൾ ഉപരോധിച്ചുമാണ്‌ കർഷകർ പ്രതിഷേധിക്കുന്നത്‌. ചില പൊതുസ്ഥലങ്ങളിലും സർക്കാർ കെട്ടിടങ്ങൾക്ക്‌ മുന്നിലും കാർഷിക മാലിന്യങ്ങൾ നിക്ഷേപിച്ചും പ്രതിഷേധം നടക്കുന്നുണ്ട്. ഈയടുത്ത് അധികാരത്തിലേറിയ ഗബ്രിയേൽ അറ്റൽ സർക്കാർ നേരിട്ടതിൽ ഏറ്റവും വലിയ വെല്ലുവിളിയാണ്‌ ഈ കർഷകപ്രക്ഷോഭം എന്ന് അന്താരാഷ്ട്ര തലത്തിൽ വിലയിരുത്തപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News