നോയിഡയിലെ കര്‍ഷക സമരത്തിൽ കളക്ടറുമായി ചര്‍ച്ചനടത്തി എ എ റഹിം എം പി. ജയിലിലടച്ച കര്‍ഷക നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. 47 പേരെ ഇന്ന് വിട്ടയക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയതായി എ എ റഹിം പറഞ്ഞു. മറ്റുള്ളവരുടെ മോചനം ഉടനെന്നും ജില്ല കലക്ടര്‍ ഉറപ്പ നല്‍കി.
Also read: സ്ത്രീകളുടെ അക്കൗണ്ടില്‍ എല്ലാ മാസവും 1000 രൂപ, പദ്ധതിക്ക് അനുമതി നൽകി ദില്ലി മന്ത്രിസഭായോഗം
വ്യാപകമായ തുടരുന്ന വീട്ട് തടങ്കല്‍ അവസാനിപ്പിക്കണമെന്നും എം പി ആവശ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന നാല് പേരെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇത് പരിശോധിച്ച് തിരുത്താന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും കളക്ടര്‍ ഉറപ്പ് നൽകി. എ എ റഹിം എം പിക്കൊപ്പം കര്‍ഷക നേതാക്കളും മറിയം ധവളയും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. ആകെ 149 കര്‍ഷകരെയാണ് ജയിലിലടച്ചത്.
Also read: ആ ഫോണ്ട് സൈസെങ്കിലും മാറ്റികൂടേയെന്ന് സോഷ്യൽ മീഡിയ; ‘വൗ’ വിവാദത്തിൽ കോടതി വിധി പുറത്ത്
അതേസമയം, യുപിയിലെ ഗ്രേറ്റർ നോയിഡയിൽ സമരം തുടരുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ടുള്ള സംയുക്ത മാർച്ച് ഇന്നലെ നടന്നു. ഗൗതംബുദ്ധ നഗർ ജില്ലാ മജിസ്‌ട്രേറ്റിന്റെ സൂരജ്‌പുരിലുള്ള ഓഫീസിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. അഖിലേന്ത്യ കിസാൻ സഭ, സിഐടിയു, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തമായാണ് മാർച്ച് സംഘടിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here