കര്‍ഷക സമരം ശക്തമാകുന്നു; ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്രം

സമരം ശക്തമാകുന്നതോടെ കര്‍ഷക സംഘടനകളുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്രം. ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ഡ രംഗത്ത് വന്നു.

Also Read: ഭക്ഷ്യ വിഷബാധയെന്ന് പ്രാഥമിക നിഗമനം; അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

സമരം ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പാക്കാന്‍ ആഗ്രഹിക്കുന്നുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് സമരക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News