കര്‍ഷക സമരം ആറാം ദിനത്തിലേക്ക്; കേന്ദ്രവുമായി ഇന്ന് നാലാംവട്ട ചര്‍ച്ച

പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള നാലാം വട്ട ചര്‍ച്ച ഇന്ന് നടക്കും. വൈകിട്ട് 6 മണിക്ക് ചണ്ഡീഗഡിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.

ALSO READ:വയനാട് പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ തുടരുന്നു

കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ മുണ്ഡ, പിയൂഷ് ഗോയല്‍, നിത്യാനന്ദ റായ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചര്‍ച്ചയില്‍ ഉണ്ടാകും. അതേസമയം കര്‍ഷകര്‍ക്ക് പിന്തുണയുമായി രാകേഷ് ടിക്കായത്ത് രംഗത്തുവന്നു. താങ്ങുവില നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച ആഗഡ ട്രാക്ടര്‍ മാര്‍ച്ച് നടത്തും. ഫെബ്രുവരി 26, 27 തീയതികളില്‍ ദില്ലി ഗാസിപ്പൂര്‍ അതിര്‍ത്തിയിലേക്ക് ട്രാക്ടറുകളുമായി എത്തുമെന്നും ടിക്കായത്ത് അറിയിച്ചു.

ALSO READ:പുൽപ്പള്ളിയിൽ കടുവയുടെ മുന്നിൽപ്പെട്ട യുവാവിന്‌ പരിക്ക്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News