ആലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യ; പ്രതിപക്ഷം പ്രചരിപ്പിച്ചത് പച്ചക്കള്ളം: മന്ത്രി ജി ആര്‍ അനില്‍

ആലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യയെ സംബന്ധിച്ച് പ്രതിപക്ഷം പ്രചരിപ്പിച്ചത് പച്ചക്കള്ളമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പ്രതിപക്ഷ നേതാവും വി മുരളീധരനും പ്രചരിപ്പിച്ചത് പച്ചക്കള്ളമാണെന്നും അവര്‍ മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പിആര്‍എസ് കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് ഇവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ മരിച്ച പ്രസാദിന് സിബില്‍ സ്‌കോര്‍ 800ന് മുകളിലാണ്. സത്യം മാധ്യമങ്ങള്‍ പുറത്തുവിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

READ ALSO:ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും പണം തട്ടിയ സംഭവം; മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്തിന് കേന്ദ്രം കൃത്യമായ സംഭരണ തുക നല്‍കുന്നില്ല. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് 790.82 കോടി ലഭിക്കാനുണ്ട്. ഇക്കാര്യം കൃത്യമായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 34.3 കോടി രൂപയാണ് നെല്ല് സംഭരണത്തിന് കേന്ദ്രത്തില്‍ നിന്ന് അവസാനമായി കിട്ടിയത്. ബിജെപി നേതാക്കള്‍ കിട്ടിയ തുകയുടെ കണക്ക് മാത്രമാണ് പറയുന്നത്. ഓഡിറ്റ് നടത്താത്തതാണ് കുടിശ്ശിക ലഭിക്കാത്തതിന് കാരണം എന്ന വി മുരളീധരന്റെ വാദവും തെറ്റാണ്. ഓഡിറ്റ് കൃത്യമായി നടത്തുന്നുണ്ട്. സബ്സിഡി ഉള്‍പ്പെടെ 70 രൂപയോളം കര്‍ഷകന് ഒരു കിലോ നെല്ലിന് സര്‍ക്കാര്‍ കൊടുക്കുന്നുണ്ട്. അതുകൊണ്ടാണ് കര്‍ഷകര്‍ നെല്‍ കൃഷിയില്‍ ഉറച്ചുനില്‍ക്കുന്നത്. നെല്ല് സംഭരണത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്നും ഈ സീസണിലെ സംഭരണ തുക കൊടുത്ത് തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

READ ALSO:10 വേദികള്‍, 600ലധികം കലാപ്രതിഭകള്‍; കേരള എന്‍.ജി.ഒ യൂണിയന്‍റെ ‘സര്‍ഗോത്സവ്’ നവംബര്‍ 19ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News