ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധിക്കുമെന്ന് കര്‍ഷക നേതാക്കള്‍

എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കി കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പന്ദര്‍ . കര്‍ഷകര്‍ക്ക് എന്ത് സംഭവിച്ചാലും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദില്ലി മാര്‍ച്ചില്‍ പങ്കെടുക്കുന്ന ആയിരക്കണക്കിന് കര്‍ഷകരാണ് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്നത്. താല്‍കാലികമായി നിര്‍ത്തിവെച്ചെങ്കിലും ശംഭു, ഖനൗരി അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധം തുടരുന്നുണ്ട്.

ALSO READ:  ഉയർന്ന താപനില; പാലക്കാട് ജില്ലയിൽ യെല്ലോ അലർട്ട്

പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകന്റെ മരണത്തില്‍ അനുശോചിച്ച് ശനിയാഴ്ച പ്രതിഷേധ സ്ഥലത്ത് കര്‍ഷകര്‍ മെഴുകുതിരി മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. അതേസമയം, ഫെബ്രുവരി 13ന് പ്രതിഷേധം ആരംഭിച്ചതു മുതല്‍ അടച്ചിട്ടിരുന്ന സിംഗു, ടിക്രി അതിര്‍ത്തികള്‍ ഭാഗികമായി തുറക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചു. അതേസമയം പ്രതിഷേധ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ച കര്‍ഷകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഹരിയാന പൊലീസ് ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ട്.

ALSO READ:  ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ് വിഷയം: തീരുമാനം നീളും

പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചാല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും നഷ്ടം നികത്താന്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും നോട്ടീസില്‍ മുമ്പ് ഹരിയാന പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk