ഔഡി കാറിലെത്തി ചീര വില്‍പന; കർഷകന്റെ വീഡിയോ വൈറല്‍

ഔഡി കാറില്‍ ചീര വില്‍ക്കാന്‍ എത്തിയ കർഷകനായ യുട്യൂബറുടെ വീഡിയോ വൈറലാകുന്നു.’വെറൈറ്റി ഫാര്‍മര്‍’ എന്ന പേരില്‍ യുട്യൂബ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ള സുജിത് എസ് പി എന്ന കര്‍ഷകന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുജിത് തന്റെ ഔഡി കാറിൽ ജംങ്ക്ഷനിൽ എത്തി ചീര വിൽക്കുന്നത് രസകരമായിട്ടാണ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്.

‘ഔഡി കാറില്‍ ചീരവിറ്റപ്പോള്‍’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ 85 ലക്ഷം പേര്‍ ഈ വീഡിയോ കാണുകയും നാലര ലക്ഷം ആളുകള്‍ ലൈക്ക് ചെയ്യുകയും ചെയ്തു. സുജിത്തിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വീഡിയോക്ക് വരുന്നത്.

ALSO READ: ആ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് ഒരാണ്ട്; പയ്യാമ്പലത്തെ കോടിയേരിയുടെ സ്മൃതിമണ്ഡപത്തിന്റെ അനാച്ഛാദനം ഇന്ന്

സംസ്ഥാന യൂത്ത് ഐക്കണ്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ച സുജിത് 10 വര്‍ഷത്തോളമായി കർഷകനാണ് . ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നതാണ് സുജിത്ത് ചെയ്യുന്നത്. യുട്യൂബില്‍ 6 ലക്ഷത്തിനടുത്ത് സബ്‌സ്‌ക്രൈബേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷം ഫോളോവേഴ്‌സുണ്ട് ഇപ്പോൾ സുജിത്തിന്. വീഡിയോകള്‍ വഴിയും വരുമാനം ലഭിക്കുന്നു.അടുത്തിടേയാണ് സുജിത്ത് ഔഡി എ4 സെഡാന്‍ കാര്‍ സ്വന്തമാക്കിയത്.

ALSO READ:പാചകവാതക വില വർധിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News