കർഷകർക്ക്‌ അയ്യായിരം രൂപ വരെ പെൻഷൻ ഉറപ്പാക്കാൻ കർഷക ക്ഷേമനിധി ബോർഡ്‌

കർഷകർക്കായി പുതിയ പ്രവർത്തനങ്ങളുമായി കർഷക ക്ഷേമനിധി ബോർഡ്‌. കർഷകർക്ക്‌ അയ്യായിരം രൂപ വരെ പെൻഷൻ ഉറപ്പാക്കാനുള്ള പ്രവർത്തനത്തിനാണ് കർഷക ക്ഷേമനിധി ബോർഡ്‌ തയ്യാറെടുക്കുന്നത്. ഒരു വർഷത്തിനകം 5 ലക്ഷം പേരെ അംഗങ്ങളാക്കാൻ കൃഷിവകുപ്പും ആലോചന തുടങ്ങി. ഇതിനായി അക്ഷയ സെന്റർ വഴി പ്രത്യേക ക്യാമ്പ്‌ സംഘടിപ്പിച്ച്‌ രജിസ്‌ട്രേഷൻ ഊർജിതമാക്കും.

also read:ലോക അത്‌ലറ്റിക് മീറ്റിന് ഇന്ന് തുടക്കം

കർഷകർക്ക്‌ 100 രൂപമുതൽ നിധിയിലേക്ക്‌ അംശാദായം അടയ്‌ക്കാം. ഉയർന്ന നിരക്കിന്‌ പരിധി നിശ്‌ചയിച്ചിട്ടില്ല. സർക്കാർ വിഹിതം പരമാവധി 250 രൂപ വരെയായിരിക്കും. അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്‌ക്കുകയും ക്ഷേമനിധിയിൽ കുടിശ്ശികയില്ലാതെ 60 വയസ്സ്‌ പൂർത്തീകരിക്കുകയും ചെയ്‌ത കർഷകന്‌ കാലാകാലങ്ങളിൽ നിശ്‌ചയിക്കുന്ന തുക പ്രതിമാസ പെൻഷൻ ലഭിക്കും. പെൻഷൻ തുക കാലാകാലങ്ങളിൽ ഗസറ്റ്‌ വിജ്ഞാപനം വഴി പുതുക്കി നിശ്‌ചയിക്കും.

അഞ്ചു സെന്റ്‌ മുതൽ 15 ഏക്കർവരെ കൃഷി ഭൂമിയുള്ളവർ. കുറഞ്ഞത്‌ മൂന്നുവർഷമെങ്കിലും കൃഷി–- അനുബന്ധ പ്രവർത്തനങ്ങൾ ഉപജീവനമാക്കിയവർ. വാർഷിക വരുമാനം അഞ്ചുലക്ഷം രൂപയിൽ കൂടാൻ പാടില്ല. ഏഴര ഏക്കറിൽ കൂടുതൽ തോട്ടവിള ഭൂമി കൈവശമുള്ളവർ അർഹരല്ല. 18 വയസ്സ്‌ പൂർത്തിയായ കർഷകർക്ക്‌ അംഗത്വമെടുക്കാം. 56 മുതൽ 65 വയസ്സുവരെയുള്ളവർക്കും ഒരുവർഷത്തിനകം അംഗത്വമെടുക്കാം.

also read:ഹിമാചലിൽ ഓഗസ്റ്റ് 21, 22 തീയതികളിൽ യെല്ലോ അലർട്ട്

യുവതലമുറയെ കാർഷിക പ്രവൃത്തിയിലേക്ക്കൊണ്ടുവരാനും കർഷകരുടെ ക്ഷേമത്തിനുമായി 2019 ൽ ആരംഭിച്ച ക്ഷേമനിധി ബോർഡിൽ നിലവിൽ 17,964 അംഗങ്ങളുണ്ട്‌. 2020 ഒക്‌ടോബറിലാണ്‌ ബോർഡ്‌ ചെയർമാനും അംഗങ്ങളും ചുമതലയേറ്റത്‌. ബോർഡ്‌ രൂപം നൽകിയ 12 ഇന പ്രവർത്തന പദ്ധതികൾ ധനവകുപ്പിന്റെ പരിഗണനയിലാണ്‌. ഇതിന്‌ ഉടൻ അംഗീകാരം ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ബോർഡ്‌ ചെയർമാൻ പ്രൊഫ. പി രാജേന്ദ്രൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News