‘വിദേശ രാജ്യങ്ങളിലേതിന് സമാനമായ അത്ഭുതകരമായ കാഴ്ചയാണ് ഫറോഖ് പഴയ പാലത്തിലേത്’: എം കെ മുനീര്‍ എം എല്‍ എ

ദീപാലാകൃതമാക്കിയ ഫറോഖ് പഴയ പലം സന്ദര്‍ശിക്കാന്‍ എം കെ മുനീര്‍ എത്തി. മന്ത്രി മുഹമ്മദ് റിയാസുമൊത്താണ് എം കെ മുനീര്‍ ഫറോഖ് പഴയ പാലം സന്ദര്‍ശിക്കാനെത്തിയത്. കേരളത്തിലെ പാലങ്ങള്‍ ദീപാലകൃതമാക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഫറോഖ് പഴയ പാലം ദീപാലകൃതമാക്കിയത്.

കഴിഞ്ഞ ദിവസം ദീപാലകൃതമാക്കി ഉദ്ഘാടനം ചെയ്ത ഫറോഖ് പഴയ പാലം സന്ദര്‍ശിക്കാനാണ് മന്ത്രി മുഹമ്മദ് റിയാസുമൊത്ത് പ്രതിപക്ഷ ഉപനേതാവായ എം കെ മുനീര്‍ എത്തിയത്. വിദേശ രാജ്യങ്ങളിലേതിന് സമാനമായ അത്ഭുതകരമായ കാഴ്ച്ചയാണ് ഫറോഖ് പഴയ പാലത്തിലേതെന്ന് എം കെ മുനീര്‍ എം എല്‍ എ പറഞ്ഞു.

Also Read:  സയന്‍സ് ഗ്ലോബല്‍ ഫെസ്റ്റ്: പ്രദര്‍ശനം ആരംഭിക്കുക 20ന്

ഫറോഖ് പഴയ പാലം ദീപാലാകൃതമാക്കിയ മന്ത്രി മുഹമ്മദ് റിയാസിനെ അഭിനന്ദിക്കാനും മുന്‍ പൊതുമരാമത്ത് മന്ത്രി കൂടിയായ എം കെ മുനീര്‍ മറന്നില്ല. പാലങ്ങള്‍ ദീപാലാ കൃതമാക്കുന്ന പദ്ധതിക്ക് ലഭിച്ച സ്വീകാര്യതയുടെ അടയാളമാണ് ദീപാലകൃതമാക്കിയ ഫറോഖ് പഴയ പാലം കാണാന്‍ എത്തിയ ജനങ്ങള്‍ എന്നും പദ്ധതി കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളത്തിലെ പ്രധാന പാലങ്ങള്‍ ദീപാലകൃതമാക്കുക എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ഫറോഖ് പഴയ പാലം ദീപാലകൃതമാക്കിയത്. ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പാലമാണ് ഫറോക്ക് പഴയ പാലം. പദ്ധതിയുടെ ഭാഗമായി കോര്‍പറേഷനുമായി സഹകരിച്ച് വീ നമ്മള്‍ എന്ന പേരില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കും സെല്‍ഫി പോയിന്റും വീഡിയോ വാള്‍, കഫെറ്റീരിയയും, സ്ട്രീറ്റ് ലൈബ്രറി തുടങ്ങിയവയും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News