‘വൈവിധ്യങ്ങളാണ് രാജ്യത്തെ സുന്ദരമാക്കുന്നത്, എല്ലാവരും ഒരുമിച്ച് നിൽക്കണം’,: കേരളത്തിന്റെ സമരവേദിയിൽ ഫറൂഖ് അബ്ദുള്ള

സംസ്ഥാനങ്ങൾ ശക്തിപ്പെടാതെ രാജ്യം ശക്തിപ്പെടില്ലെന്ന് കേരളത്തിന്റെ സമരവേദിയിൽ മുൻ കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. പ്രതിപക്ഷം ഒറ്റക്കെട്ടായി കേന്ദ്ര അവഗണനക്കെതിരെ പോരാടണമെന്നും, രാജ്യം ശക്തമാക്കണമെങ്കിൽ പ്രതിപക്ഷത്തെ ശത്രുവായി കണക്കാക്കാതിരിക്കണമെന്നും ജന്തർ മന്തറിലെ സമരവേദിയിൽ വെച്ച് ഫറൂഖ് അബ്ദുള്ള പറഞ്ഞു.

ALSO READ: കേരളത്തിലെ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ച ദില്ലി സമരത്തിന് ‘ഇന്ത്യ’യുടെ ഐക്യദാര്‍ഢ്യം

‘കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വൈവിധ്യങ്ങളാണ് രാജ്യത്തെ സുന്ദരമാക്കുന്നത്. ഒരുമിച്ച് നിന്നില്ലെങ്കിൽ മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന തിരിച്ചറിവാണ് നമ്മളെ ഒരുമിപ്പിക്കുന്നത്. മതത്തിന്റെ പേരിൽ എത്ര കാലം ഞങ്ങളെ നിങ്ങൾ ഭിന്നിപ്പിക്കും’, ഫറൂഖ് അബ്ദുള്ള ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News