“ഇസ്ലാമും അല്ലാഹുവും പഠിപ്പിക്കുന്നത്…”; പ്രധാനമന്ത്രിയുടെ ‘മംഗള്‍സൂത്ര’ പരാമര്‍ശത്തിന് മറുപടി ഇങ്ങനെ!

കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മംഗള്‍സൂത്ര പരമാര്‍ശത്തില്‍ ചുട്ടമറുപടി നല്‍കി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള. രാജസ്ഥാനിലെ ബാന്‍സ്വാരയിലാണ് മോദി വിവാദ പരാമര്‍ശം നടത്തിയത്.

ALSO READ:  ‘സൂ​റ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അട്ടിമറി തുറന്നുകാട്ടുന്നത് കോ​ൺ​ഗ്ര​സിൻ്റെ കൊ​ള്ള​രു​താ​യ്മ’: ഐഎൻഎ​ൽ

ഇസ്ലാമം അല്ലാഹുവും എല്ലാവര്‍ക്കൊപ്പവും ഒരുമിച്ച് നടക്കാനാണ് തങ്ങളെ പഠിപ്പിച്ചിട്ടുള്ളതെന്നാണ് ഫറൂഖ് അബ്ദുള്ള പ്രതികരിച്ചത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ ജനങ്ങളുടെ സ്വത്തു മുഴുവന്‍ മുസ്ലീങ്ങള്‍ക്ക് പോകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗ് രാജ്യത്തിന്റെ സ്വത്തില്‍ ആദ്യ അവകാശം ന്യൂനപക്ഷങ്ങള്‍ക്കാണെന്നത് പറഞ്ഞ് ചൂണ്ടിക്കാട്ടിയായിരുന്നു ഈ മോദിയുടെ ഈ പരാമര്‍ശം. ജനങ്ങള്‍ കഷ്ടപ്പട്ട് ഉണ്ടാക്കിയ പണം, മംഗള്‍സൂത്ര ഉള്‍പ്പെടെയുള്ള വിലപ്പെട്ട വസ്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കും നിരവധി കുട്ടികള്‍ ഉള്ളവര്‍ക്കും കൊടുക്കുമെന്നായിരുന്നു മോദി പറഞ്ഞത്.

ALSO READ: കെസിബിസി മീഡിയ കമ്മീഷന്റെ ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോണ്‍ പോള്‍ പുരസ്‌കാരം സംവിധായകന്‍ ഷെയ്‌സണ്‍ പി ഔസേഫിന്

പ്രധാനമന്ത്രി ഇത്തരം പരാമര്‍ശം നടത്തിയത് അപലപനീയമാണെന്ന് പറഞ്ഞ ഫറൂഖ് അബ്ദുള്ള, ഞങ്ങളുടെ ഇസ്ലാമും അല്ലാഹുവും എല്ലാവരോടും ഒരുമിച്ച് നടക്കാനാണ് പഠിപ്പിച്ചിട്ടുള്ളത്. മറ്റ് മതങ്ങളെ ഇകഴ്ത്തിക്കാട്ടാന്‍ ഞങ്ങളുടെ മതം പഠിപ്പിച്ചിട്ടില്ല. പകരം പരസ്പരം ബഹുമാനിക്കാനാണ് പറയുന്നത്. ഒരാള്‍ മംഗള്‍സൂത്ര പിടിച്ചുപറിക്കുമെങ്കില്‍ അയാള്‍ മുസ്ലീമല്ലെന്നും അയാള്‍ക്ക് ഇസ്ലാം എന്താണെന്ന് അറിയില്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News