ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്ക് ഇഡി നോട്ടീസ്

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്ക് ഇഡി നോട്ടീസ്. നാളെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നോട്ടീസ്.

ALSO READ: പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണ്? അയോധ്യ രാമക്ഷേത്ര ചടങ്ങിൽ അതൃപ്തി അറിയിച്ച്‌ ശങ്കരാചാര്യന്മ‍ാരും

ശ്രീനഗറിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതോടെ കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഏറ്റവും പുതിയ പ്രതിപക്ഷ നേതാവായി ഫാറൂഖ് അബ്ദുള്ള മാറി.

2022 ൽ റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കുകയാണ്. അസോസിയേഷന്റെ ഫണ്ട് വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് കേസ്. 2018 ൽ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ALSO READ: കാർ യാത്രക്കാരനെ ടോൾ ജീവനക്കാർ സംഘം ചേർന്ന് മർദിച്ചു; തൃശൂർ പാലിയേക്കര ടോള്‍പ്ലാസയിൽ സംഘർഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News