ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളും രാജ്യത്തെ ജനങ്ങള്‍ക്കെതിരെ തന്നെ ആയുധമാക്കുകയാണ് ഫാസിസ്റ്റ് ഭരണകൂടം; ടീസ്റ്റ സെതല്‍വാദ്

ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളും രാജ്യത്തെ ജനങ്ങള്‍ക്കെതിരെ തന്നെ ആയുധമാക്കുകയാണ് ഇവിടുത്തെ ഫാസിസ്റ്റ് ഭരണകൂടം ചെയ്യുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും ടീസ്റ്റ സെറ്റല്‍വാദ് തൃശ്ശൂരില്‍ പറഞ്ഞു.

കേരള മഹിളാ സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശ്ശൂരില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീസ്റ്റ സെറ്റല്‍വാദ്. ജനങ്ങള്‍ വേദനിക്കുമ്പോള്‍ ഒരു വാക്കുപോലും പ്രതികരിക്കാന്‍ തയ്യാറാകാത്ത ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തെ പുറത്താക്കുകയാണ് ജനങ്ങള്‍ ചെയ്യേണ്ടതെന്നും ടീസ്റ്റ സെറ്റല്‍വാദ് പറഞ്ഞു.

Also Read: മലപ്പുറത്ത് നിന്ന് കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍

എതിര്‍ ശബ്ദങ്ങളെ മുഴുവന്‍ ആക്രമിച്ച് ഭയപ്പെടുത്താനാണ് ഭരണഘടനയെ പോലും തിരിച്ചറിയാത്ത നരേന്ദ്രമോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംഗമത്തില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.

കലാമണ്ഡലം സര്‍വകലാശാല ചാന്‍സിലറും പ്രശസ്ത നര്‍ത്തകിയുമായ മല്ലിക സാരാഭായി, മഹിളാസംഘം സംസ്ഥാന പ്രസിഡന്‍ഡും മന്ത്രിയുമായ ജെ ചിഞ്ചുറാണി, ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ, സെക്രട്ടറി നിശാസിദ്ധു, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എം വി വിനീത, ഇന്ദിര രവീന്ദ്രന്‍, പി വസന്തം, ബിജി സദാനന്ദന്‍, സി വിമല, തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration