പ്രശസ്ത ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി; പങ്കെടുത്ത് പ്രമുഖ താരങ്ങൾ

നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി. ഫാഷൻ ഡിസൈനർ ആണ് സ്വാതി. അഭിനന്ദ് ബസന്ത് ആണ് വരൻ. മമ്മൂട്ടിയും മോഹൻലാലുമടക്കം മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങായിരുന്നു. മമ്മൂട്ടി ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി എന്നിവരെല്ലാം ചടങ്ങിനെത്തി. കുഞ്ചനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും കുടുംബവും. നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള സ്വാതി ഇപ്പോൾ ഫ്രീലാൻസ് സ്റ്റൈലിസ്റ്റായി പ്രവർത്തിച്ചു വരികയാണ്.

ALSO READ: ബ്രഡും മുട്ടയും വീട്ടിലുണ്ടോ? ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരമായ ഉപ്പുമാവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നും ഫാഷൻ കമ്യുണിക്കേഷനിൽ ബിരുദം കരസ്ഥമാക്കിയ സ്വാതി ഫെമിനയിൽ ഇന്റേൺഷിപ്പ് പൂർത്തീകരിച്ചു. പിന്നീട് ദുബായിൽ മനീഷ് അറോറയ്ക്കൊപ്പം പ്രവർത്തിച്ചു. ശേഷം ഫെമിന മാസികയുടെ സ്റ്റൈലിസ്റ്റ് ആയി പ്രവർത്തിച്ച കാലയളവിൽ കവർ ചിത്രങ്ങൾക്ക് നിരവധി സെലിബ്രിറ്റികളെ സ്റ്റൈൽ ചെയ്തതും സ്വാതിയുടെ നേതൃത്വത്തിലായിരുന്നു.

ALSO READ: പത്തനംതിട്ടയിലെ കള്ളവോട്ടിൽ കോൺഗ്രസ് പഞ്ചായത്തംഗം ഗൂഢാലോചന നടത്തി; എഫ്ഐആറിന്റെ പകർപ്പ് കൈരളി ന്യൂസിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News