മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എംസി കമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ 15 കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍കോഡ്, കണ്ണൂര്‍ കോടതികളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 35 കേസുകളില്‍ കൂടി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതിന് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ 15 കേസുകളില്‍ കണ്ണൂര്‍ അഡീഷണല്‍ ജില്ലാ കോടതിയിലും കാസര്‍കോഡ് അഡീഷണല്‍ ജില്ലാ കോടതിയിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബഡ്‌സ് ആക്ട്, നിക്ഷേപക താല്‍പര്യ സംരക്ഷണ നിയമം, ഐ.പി.സി 420, 406, 409 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. രേഖകളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയ കേസുകളിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്.
Also Read: ആട്ടോറിക്ഷകൾക്കെതിരെയുള്ള പരാതികൾ അറിയിക്കാം; വാട്സാപ്പിൽ പ്രചരിച്ച നമ്പർ വ്യാജമെന്ന് എംവിഡി
35 കേസുകളില്‍ കൂടി അന്വേഷണം പൂര്‍ത്തിയാക്കി. കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള അനുമതിക്കായി ക്രൈം ബ്രാഞ്ച് എഡിജിപിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായ എം സി കമറുദ്ദീന്‍, ടി കെ പൂക്കോയ തങ്ങള്‍ തുടങ്ങിയവര്‍ പ്രതികളായ നിക്ഷേപ തട്ടിപ്പ് കേസില്‍ 168 കേസുകളാണുള്ളത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമം-2019 പ്രകാരം യോഗ്യതാ അധികാരിയായ സംസ്ഥാന ധനകാര്യ സെക്രട്ടറി പ്രതികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടി ഉത്തരവിറക്കിയിരുന്നു. പയ്യന്നൂരിലെയും ബാഗ്ലൂരിലെയും കാസര്‍ഗോട്ടെയും കമ്പനിയുടെ സ്വത്ത് വകകളും എം സി കമറുദ്ദീന്റെ പടന്നയിലെയും പൂക്കോയ തങ്ങളുടെ മാണിയാട്ടെ വീടും പുരയിടവുമുള്‍പ്പെടെയാണ് കണ്ടു കെട്ടിയത്.
സ്വത്ത് കണ്ടു കെട്ടി നിക്ഷേപം തിരികെ നല്‍കാനുള്ള നടപടികളാരംഭിച്ചതോടെ ആദ്യം പരാതി നല്‍കാതെ മാറി നിന്നവരില്‍ 95 പേര്‍ കൂടി പരാതിയുമായെത്തിയിട്ടുണ്ട്. ഇതോടെ തട്ടിപ്പില്‍ പരാതി നല്‍കിയവരുടെ എണ്ണം 263 ആയി. കേസില്‍ 30 പ്രതികളാണുള്ളത്.
നിക്ഷേപ തട്ടിപ്പില്‍ പരാതി ഉയര്‍ന്നതോടെ സ്വത്തുവകകളെല്ലാം വിറ്റഴിച്ചതായി കണ്ടെത്തിയിരുന്നു. സ്വത്ത് കണ്ട് കെട്ടിയ ഉത്തരവ് സ്ഥിരപ്പെടുത്തുന്നതിനായി യോഗ്യത അധികാരിയായ കണ്ണൂര്‍ ജില്ല കലക്ടര്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡിന്റെ നാല് ജ്വല്ലറികളുടെ പേരില്‍ ഉയര്‍ന്ന ലാഭ വിഹിതം വാഗ്ദാനം ചെയ്ത് 700 ലധികം പേരില്‍ നിന്നായി 150 കോടി രൂപയിലധികം നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതിയുയര്‍ന്നത്.
Also Read: ഇടുക്കിയിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here