ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കുറ്റപത്രം, ലീഗ് നേതാവ് എം സി കമറുദ്ദീന്‍ ഉള്‍പ്പെടെ 30 പ്രതികള്‍

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണം പൂർത്തിയായ 15 കേസുകളിലാണ് കുറ്റപത്രം നൽകിയത്. മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം മുൻ എം.എൽ.എയുമായ എം.സി. കമറുദ്ദീൻ ഉൾപ്പടെ 30 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.

ബഡ്സ് ആക്ട്, നിക്ഷേപക താൽപര്യ സംരക്ഷണ നിയമം, ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 35 കേസുകളിൽ കൂടി അന്വേഷണം പൂർത്തിയായിട്ടുണ്ട്.

ALSO READ: വിവാഹം എന്നാണ്? ഗേൾ ഫ്രണ്ടുമായി ഷൈൻ ടോം ഡാന്‍സ് പാര്‍ട്ടി ഓഡിയോ ലോഞ്ചിൽ

നിക്ഷേപ തട്ടിപ്പിൽ ആകെ 168 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 263 പരാതിക്കാരാണുള്ളത്. കേസിൽ മുഖ്യപ്രതികളുടെ സ്വത്തുക്കൾ ബഡ്സ് ആക്ട് പ്രകാരം കണ്ടുകെട്ടി കോടതി സ്ഥിരീകരണത്തിനായി സമർപ്പിച്ചിട്ടുണ്ട്.

ALSO READ: ഉല്ലാസ യാത്രയ്ക്കിടെ ഹൃദയാഘാതം; ഹൈസ്കൂൾ വിദ്യാർത്ഥിനി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News