കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു. ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളുടെ പാർക്കിംഗ് ഏരിയകളിലാണ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇനിമുതല്‍ 2 ടെർമിനലുകളിലുമായി ഒരേ സമയം 8 വാഹനങ്ങൾ ഒരുമിച്ച് ചാർജ് ചെയ്യാം. പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പിന്തുണയ്ക്കുന്നതിനും യാത്രക്കാർക്കും സന്ദർശകർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി സിയാല്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ പുതിയ സംരംഭം.
Also Read; ‘പ്രതിഭയാണ് പ്രതിഭാസമാണ്’; ലമീന്‍ യമാലിന്‍റെ ഗോളിന് ‘ലാലിഗ’യുടെ അഭിനന്ദനം ജഗതിയുടെ സിനിമാ ഡയലോഗിലൂടെ
ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളുടെ പാർക്കിംഗ് ഏരിയകളിലാണ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 2 ചാർജിങ് സ്റ്റേഷനുകളിലായി 60 കിലോവാട്ട് ഇവി ഡിസി ഫാസ്റ്റ് ചാർജറിൻ്റെ 4 യൂണിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. 2 ടെർമിനലുകളിലുമായി ഒരേ സമയം 8 വാഹനങ്ങൾ ഒരുമിച്ച് ചാർജ് ചെയ്യാന്‍ കഴിയും. ചാർജ് മോഡ് എന്ന ചാർജിങ് ആപ്പ് വഴിയാണ് വാഹനങ്ങൾ ചാർജ് ചെയ്യേണ്ടതും തുക അടയ്‌ക്കേണ്ടതും. ഉപഭോക്താക്കൾക്ക് താല്പര്യമുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.
Also Read; കൊല്ലംങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു; അപകടം ഇന്നുച്ചയ്ക്ക്
“സിയാലിലെ ഇവി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം വളർത്തുന്നതിനും മികച്ച വിമാനത്താവള അനുഭവം സാധ്യമാക്കുന്നതിനും സഹായകമാകുമെന്ന് മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. സമീപഭാവിയിൽ തന്നെ ബിപിസി എല്ലുമായി ചേര്‍ന്ന് ഒരു ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ ആരംഭിക്കാനും സിയാലിന് പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിലവില്‍ രാജ്യാന്തര – ആഭ്യന്തര പാർക്കിംഗ് സ്റ്റേഷനുകളിൽ ഒരേ സമയം 2800 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 600 കാറുകൾക്ക് കൂടി പാർക്ക് ചെയ്യാനുള്ള സൗകര്യം സിയാല്‍ സജ്ജമാക്കി വരികയാണ്. പാർക്കിംഗ് സ്ഥലത്തെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കാർപോർട്ടിൽ നിന്ന് മാത്രം സിയാലിന് പ്രതിദിനം 20,000 യൂണിറ്റോളം വൈദ്യുതിയാണ് ലഭിക്കുന്നത്. ഫാസ്റ്റ് ടാഗ് ഉൾപ്പെടെയുള്ള സ്മാർട്ട് പാർക്കിംഗ് സംവിധാനവും ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here