രോ​ഗ പ്രതിരോധ ശേഷി കൂട്ടാം, തടി കുറയ്ക്കാം ട്രെൻഡ് സെറ്ററായി 5 ദിവസത്തെ ഡയറ്റ്

ശരിരത്തിലെ അമിതകൊഴുപ്പും വണ്ണവുമെല്ലാം കുറച്ച് ആരോഗ്യം നിലനിർത്താൻ വേണ്ടിയുള്ള ഒട്ടേറെ ഡയറ്റുകൾ നിലവിലുണ്ട് കീറ്റോ, ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ്ങ്, ലോ കാർബ്, പാലിയോ, മെഡിറ്ററേനിയൻ, ഡാഷ് എന്നിങ്ങനെ നിരവധി ‍ഡയറ്റുകൾ നമ്മൾക്കറിയാവുന്നതാണ്. പക്ഷെ ഈയിടെ ട്രെൻഡായി മാറിയ ഭക്ഷണരീതിയാണ് ഫാസ്റ്റ് മിമിക്കിങ് ഡയറ്റ്.

Also read: കുഞ്ഞിന്റെയും കടുവയുടെയും സൗഹൃദം കണ്ട് അമ്പരന്ന് സോഷ്യല്‍മീഡിയ; രണ്ട് കോടി പേര്‍ കണ്ട വീഡിയോ

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ഡയറ്റ് രീതിയിലൂടെ ഉപവാസത്തിന്റെ ഫലവും ശരീരത്തിന് ലഭിക്കുന്നു. അപൂരിത കൊഴുപ്പ് കൂടുതലുള്ളതും. മൊത്തത്തിലുള്ള കാലറി, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്ന 5 ദിവസത്തെ ‍ഡയറ്റാണിത്. നേച്ചർ കമ്മ്യൂണിക്കേഷൻ പ്രസി​ദ്ധീകരിച്ച പഠനപ്രകാരം ഈ ഡയറ്റിലൂടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുകയും അതോടൊപ്പം വെള്ളം മാത്രം കഴിക്കുന്ന ഉപവാസത്തിന്റെ ഫലം ലഭിക്കുകയും ചെയ്യുമെന്ന് പറയുന്നു.

Also Read: കുട്ടികള്‍ക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ മടിയാണോ? എങ്കില്‍ ഇന്ന് ഈ ഐറ്റം ട്രൈ ചെയ്ത് നോക്കൂ

യുഎസ്‌സി ലിയോനാർഡ് ഡേവിസ് സ്കൂൾ ഓഫ് ജെറൻ്റോളജിയിലെ പ്രൊഫസറായ വാൾട്ടർ ലോംഗോയുടെ ലബോറട്ടറിയാണ് ഫാസ്റ്റ് മിമിക്കിങ് ഡയറ്റ് എന്ന ഭക്ഷണ രീതി വികസിപ്പിച്ചെടുത്തത്. കാൻസർ, പ്രേമേഹം, ഹൃദ്രോഗം, വാർധക്യസഹജമായ രോഗങ്ങൾ എന്നിവയുടെ സാധ്യത ഈ ഡയറ്റിലൂടെ കുറക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. മാസത്തിൽ രണ്ട് തവണ വരെ ഈ ഡയറ്റ് എടുക്കാവുന്നതാണ്.

Also read: പൂവിളിയുമായി നാളെ അത്താഘോഷം; പത്താംനാള്‍ തിരുവോണം

ഹെർബൽ ടീ അല്ലെങ്കിൽ ബ്ലാക്ക്, ഡികാഫ് കോഫി, പരിപ്പ്, ഒലിവ് ഓയിൽ, ഇലക്കറികൾ, ബ്രോക്കോളി, കോളിഫ്‌ളവർ, വെള്ളരി, കാരറ്റ് എന്നിവയുൾപ്പെടെയുള്ള പച്ചക്കറികൾ, മത്സ്യം, പരിമിതമായ അളവിൽ ചെറുപയർ, ബീൻസ്, ക്വിനോവ മുതലായവയാണ്‌ ഈ ഡയറ്റിൽ ഉൾപ്പെടുന്നത്. ഗ്ലൈസെമിക് ഇൻഡക്സ്‌ ഉള്ള വെളുത്ത അരി, പാസ്ത, റൊട്ടി, നാരുകളും പോഷകങ്ങളും നീക്കം ചെയ്ത മറ്റ് ധാന്യങ്ങൾ, പേസ്ട്രികൾ, കുക്കികൾ, കേക്കുകൾ, , കാപ്പി എന്നിവ പോലുള്ള പഞ്ചസാര ചേർത്ത പാനീയങ്ങൾ, ഇൻസ്റ്റൻറ് ഓട്‌സ്, കോൺഫ്ലേക്‌സ് മുതലായവയൊക്കെ തീരെ കഴിക്കാതിരിക്കുകയോ അല്ലെങ്കിൽ വളരെ കുറഞ്ഞ അളവിൽ മാത്രം കഴിക്കുകയോ ചെയ്യാം.

ഫാസ്റ്റ് മിമിക്കിങ് ഡയറ്റ് റെസിപ്പി അറിയാം

1. ബ്ലൂബെറി ചിയ സീഡ് പുഡ്ഡിങ്
ചേരുവകൾ: 2 കപ്പ് തേങ്ങാപ്പാൽ, 1/2 കപ്പ് ചിയ വിത്തുക, 1/2 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്, 1 ടീസ്പൂൺ തേൻ,1 കപ്പ് ബ്ലൂബെറി അല്ലെങ്കിൽ ഇഷ്ടമുള്ള പഴങ്ങൾ.

ചിയ വിത്തുകൾ ഒഴികെയുള്ള എല്ലാ ചേരുവകളും മിക്‌സ് ചെയ്യുക, എന്നിട്ട് മിക്‌സ് ചെയ്ത വെച്ചിരിക്കുന്ന മിശ്രിതം ഒരു പാത്രത്തിൽ ഒഴിക്കുക, അതിലേക്ക് ചിയ വിത്ത് ചേർക്കുക. ഈ മിശ്രിതം മൂന്ന് ചെറിയ ഗ്ലാസ് ജാറുകളിലോ ഒരു വലിയ ഗ്ലാസ് പാത്രത്തിലോ ഒഴിച്ച് ഫ്രിജിൽ കുറഞ്ഞത് 4 മണിക്കൂർ, അല്ലെങ്കിൽ ഒറ്റരാത്രി വയ്ക്കാം. പിറ്റേന്ന് കഴിക്കാം. സൂപ്പർ ബ്രേക്ക്ഫാസ്റ്റാണ്.

2.കുക്കുമ്പർ-മിൻ്റ്-അവോക്കാഡോ സാലഡ്

ചേരുവകൾ: കുക്കുംമ്പർ, അരിഞ്ഞത്, 1/4 സവാള , ചെറുതായി അരിഞ്ഞത്, 1 ടീസ്പൂൺ ഒലിവ് ഓയിൽ, 1/2 അവോക്കാഡോ, അരിഞ്ഞ പുതിനയില, ആപ്പിൾ സിഡെർ വിനെഗർ, ഉപ്പ്

ഒരു പാത്രത്തിൽ കുക്കുംമ്പർ, അവോക്കാഡോ, സവാള, പുതിന എന്നിവ അരിഞ്ഞ് യോജിപ്പിക്കാം. അതിലേക്ക് ആപ്പിൾ സിഡെർ വിനെഗർ, ഒലിവ് ഓയിൽ, ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം. രുചിയൂറും സാലഡ് കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News