പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; 23 വർഷം തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച് ശാരീരികമായി ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയുമാക്കിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും. പൊറ്റയിൽ സ്വദേശി അഖിൽ (26)നാണ് കോടതി ശിക്ഷ വിധിച്ചത്.

ALSO READ:പലസ്തീനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 24 മണിക്കൂറിൽ ആക്രമണം നടന്നത് 100 ഇടങ്ങളിൽ

കേസിൽ 23 വർഷത്തെ കഠിനതടവും 60,000 രൂപ പിഴയും നൽകിയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിഴതുക അതിജീവിതയ്ക്ക് നൽകണം. പിഴ തുക ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.

2017 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബസ്സിൽ വച്ച് പരിചയപ്പെട്ട അതിജീവിതയെ വശീകരിക്കുകയും കൂടെ ചെന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പ്രതി ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു.

ALSO READ:വിഴിഞ്ഞത്ത് എത്തിയ കപ്പലിൽ നിന്നും രണ്ടാമത്തെ ക്രെയിൻ ഇന്ന് ഇറക്കും

ഇതിനെ തുടർന്ന് ഗർഭിണിയായ അതിജീവിത പീഡന വിവരം പുറത്തായിരിക്കുകയായിരുന്നു. സമാനമായ മറ്റൊരു പോക്സോ കേസിലും ഈ പ്രതിക്ക് കാട്ടാക്കട പോക്സോ കോടതി 12 വർഷം കഠിന തടവ് വിധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News