ഒന്നിലധികം കാറുകൾക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നത് തടയാനായി നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ‘ഒരു വാഹനം, ഒരു ഫാസ്ടാഗ്’ എന്ന മാനദണ്ഡം അവതരിപ്പിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി ഫെബ്രുവരി 29 ന് അവസാനിക്കും. ഫാസ്ടാഗ് കെവൈസി അപ്ഡേറ്റ് ചെയ്യാനുള്ള മാനദണ്ഡങ്ങൾ നോക്കാം..
Also Read: പൊങ്കാലയ്ക്ക് ശേഷം മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം ക്ലീന്‍; വീണ്ടും മാസ്സായി നഗരസഭ
എങ്ങനെ ഫാസ്ടാഗ് കെവൈസി അപ്ഡേറ്റ് ചെയ്യാം?
* https://fastag.ihmcl.com സന്ദർശിച്ച് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
* ഡാഷ്ബോർഡ് മെനുവിലേക്ക് പോയി മൈ പ്രൊഫൈൽ ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
* മൈ പ്രൊഫൈലിൽ കെവൈസി എന്ന ഓപ്ഷൻ കാണാം, അതിൽ നിന്ന് ‘കസ്റ്റമർ ടൈപ്പ്’ തെരഞ്ഞെടുക്കുക.
* അതിലെ നിർദേശങ്ങൾ പാലിച്ചു നിങ്ങൾക്ക് കെവൈസി അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
Also Read: ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു
ഓഫ്‌ലൈൻ ആയി എങ്ങനെ ഫാസ്ടാഗ് കെവൈസി അപ്ഡേറ്റ് ചെയ്യാം?
* നിങ്ങളുടെ പാൻ, തിരിച്ചറിയൽ രേഖ, അഡ്രസ് പ്രൂഫ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അടുത്തുള്ള ഫാസ്ടാഗ് ഇഷ്യൂവർ ബാങ്ക് സന്ദർശിക്കുക
* ഫാസ്ടാഗിനുള്ള കെവൈസി ഫോം നിങ്ങൾക്ക് ബാങ്കിൽ നിന്ന് ലഭിക്കും
* ആ ഫോം പൂരിപ്പിച്ചു നിങ്ങളുടെ രേഖകളോടൊപ്പം ബാങ്കിൽ സമർപ്പിക്കുക
*കെവൈസി അപ്ഡേറ്റ് ആയ ശേഷം നിങ്ങളുടെ ഫോണിലേക്ക് എസ്എംഎസ് വഴി അറിയിക്കുന്നതായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here