ഫാസ്ടാഗ് കെവൈസി ജനുവരി 31 ന് മുമ്പ് അപ്‌ഡേറ്റ് ചെയ്യണം; പദ്ധതി നടപ്പാക്കാനൊരുങ്ങി ദേശീയപാതാ അതോറിറ്റി

‘വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്ടാഗ്’ പദ്ധതി നടപ്പാക്കാനൊരുങ്ങി ദേശീയപാതാ അതോറിറ്റി. ഇലക്ട്രോണിക് ടോള്‍പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനും തട്ടിപ്പുകള്‍ തടയാനും വേണ്ടിയാണീ സംവിധാനം നടപ്പാക്കുന്നത്. ഒന്നില്‍ക്കൂടുതല്‍ ഫാസ്ടാഗുകള്‍ ഒരു വാഹനത്തില്‍ ഉപയോഗിക്കുന്നതും, ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും പോലുള്ള തട്ടിപ്പുകൾ തടയുന്നതിനാണിത്.

Also Read; ‘അയോധ്യ ഒരു രാഷ്‌ട്രീയ വിഷയം, എന്‍റെ അഭിപ്രായം അങ്ങനെ തന്നെ’; സൈബര്‍ അറ്റാക്കിനെതിരെ സൂരജ് സന്തോഷ്

ആര്‍ബിഐ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഫാസ്ടാഗ് ഉപയോക്താക്കളുടെ കെവൈസി പ്രക്രിയ കൂടുതല്‍ കര്‍ശനമാക്കുമെന്നാണ് റോഡ് ഗതാഗത മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയപാത അടിസ്ഥാനവികസന സൗകര്യ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയത്. കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ഫാസ്ടാഗുകള്‍ ജനുവരി 31-നുശേഷം പ്രവർത്തനരഹിതമാകും.

Also Read; തൊഴിൽ വിസകളുടെ സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്ന കാലാവധി നീട്ടി സൗദി 

ഒരു ഫാസ്റ്റാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതുപോലുള്ള നടപടികൾ തടയാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ, കെവൈസി ഇല്ലാതെ ഫാസ്റ്റാഗ് നല്‍കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഇത് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളുടെ ലംഘനത്തിന്റെ പരിധിയിൽപ്പെടും. ഇതുവരെ നല്‍കിയിട്ടുള്ള ഏഴ് കോടി ഫാസ്റ്റാഗില്‍ നാല് കോടി മാത്രമാണ് ഇപ്പോള്‍ ആക്ടീവായിട്ടുള്ളത്.

ഓണ്‍ലൈനായി എങ്ങനെ കെവൈസി അപ്‌ഡേറ്റ് ചെയ്യാം

  • fastag.ihmcl.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • ഇതിലെ മൈ പ്രൊഫൈല്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക
  • ഇതിലെ കെവൈസി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത്, ചോദിച്ചിട്ടുള്ള വിവരങ്ങള്‍ നല്‍കുക
  • ആവശ്യമായ അഡ്രസ് പ്രൂഫുകളും മറ്റ് രേഖകളും അപ്‌ലോഡ് ചെയ്യുക
  • അപ്‌ലോഡ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
  • വിവരങ്ങള്‍ പരിശോധിച്ച ശേഷം സ്ഥിരീകരിക്കുക
  • സബ്മിറ്റ് ചെയ്യുക
  • മുഴുവന്‍ രേഖകളും സമര്‍പ്പിച്ചാല്‍ മാത്രമേ കെവൈസി അപ്‌ഡേഷന്‍ പൂര്‍ത്തിയാകൂ
  • വിവരങ്ങള്‍ നല്‍കി ഏഴ് ദിവസത്തിനുള്ളില്‍ കെവൈസി പ്രോസസ് പൂര്‍ത്തിയാകും

കെവൈസി അപേഡേഷന് വേണ്ട രേഖകള്‍

  • വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി)
  • തിരിച്ചറിയല്‍ രേഖകള്‍
  • വിലാസം തെളിയിക്കുന്ന രേഖകള്‍
  • പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

ഫാസ്റ്റാഗ് സ്റ്റാറ്റസ് അറിയാം

  • fastag.ihmcl.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • വെബ്‌സൈറ്റിലെ ലോഗില്‍ ടാബ് തുറക്കുക
  • നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
  • സ്ഥിരീകരിക്കുന്നതിനുള്ള ഒടിപി നല്‍കുക
  • ലോഗില്‍ ചെയ്തതിന് ശേഷം ഡാഷ്‌ബോര്‍ഡിലെ മൈ പ്രൊഫൈലില്‍ പോകുക
  • ഇവിടെ നിന്നും കെവൈസി സ്റ്റാറ്റസും മറ്റ് പ്രൊഫൈല്‍ വിവരങ്ങളും ലഭിക്കും
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News