മുതലപ്പൊഴിയിലെ അടൂർ പ്രകാശ് എംപിയുടെ ഉപവാസസമരം; പരിപാടിക്ക് ലക്ഷങ്ങൾ പിരിച്ചിട്ടും പന്തൽ കരാറുകാരന് പണം നൽകാതെ നേതാക്കൾ, പിന്നാലെ പരാതി

അടൂർ പ്രകാശ് എംപിയുടെ ഉപവാസ സമരത്തിനായി മുതലപ്പൊഴിയിൽ പന്തൽ നിർമ്മിച്ച കരാറുകാരന് പണം നൽകാതെ കബളിപ്പിച്ചെന്ന് പരാതി. പരിപാടിക്കായി ലക്ഷങ്ങൾ പിരിച്ചിട്ടും പണം നൽകിയില്ലെന്നാണ് പരാതി.

മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് കാരണം സർക്കാരിന്റെ പിടിപ്പുകേടാണ് എന്നാരോപിച്ച്‌ ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉപവാസം നടത്താനിരുന്നത്. ഇതിനായി കോൺഗ്രസ് പ്രവർത്തകൻ കൂടിയായ വിജീഷിന് പന്തൽ നിർമിക്കാൻ 40000 രൂപക്ക് കരാർ നൽകി. പറഞ്ഞ സമയം തന്നെ പന്തൽ പണി വിജീഷ് പൂർത്തിയാക്കി.

എന്നാൽ രമേശ് ചെന്നിത്തല വി ഡി സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കേണ്ടിയിരുന്ന ഉപവാസം ഉമ്മൻ‌ചാണ്ടിയുടെ മരണത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. പണിക്കൂലിയും പന്തൽ വാടകയും ചോദിച്ച് ചെന്ന വിജീഷിനെ പകുതി തുക നൽകി തിരിച്ചയക്കുകയാണ് നേതാക്കൾ ചെയ്തത്. ഉമ്മൻചാണ്ടി മരണപ്പെട്ടതിനാൽ ബാക്കി തുക നൽകാൻ കഴിയില്ല എന്നായിരുന്നു നേതാക്കളുടെ മറുപടി.

കോൺഗ്രസിന്റ മംഗലപുരം ചിറയിൻകീഴ് ബ്ലോക്ക് കമ്മറ്റികൾ സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.ഇതിനായി ലക്ഷങ്ങൾ പിരിവ് നടത്തിയിരുന്നുവെന്നും കോൺഗ്രസ് പ്രവർത്തകൻ കൂടിയായ വിജീഷ് പറയുന്നു.മുഴുവൻ തുക നൽകാതെ കബളിപ്പിച്ചു എന്നാണ് കഠിനംകുളം പൊലീസിൽ പരാതി നൽകിയ പരാതിയിൽ പറയുന്നത്.

Also Read: ജി 20 യോഗത്തിൽ റോളില്ലാതെ വി മുരളീധരൻ; ആകെ എത്തിയത് വൈകീട്ടത്തെ അത്താഴ വിരുന്നിന് മാത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News