നടൻ കൊല്ലം തുളസിയിൽ നിന്ന് പണം തട്ടിയെടുത്ത അച്ഛനും മകനും അറസ്റ്റിൽ, തട്ടിപ്പ് പണം ഇരട്ടിപ്പിക്കാം എന്ന് വാഗ്‌ദാനം നൽകി

നടൻ കൊല്ലം തുളസിയിൽ നിന്ന് പണം തട്ടിയെടുത്ത അച്ഛനും മകനും അറസ്റ്റിൽ. പണം ഇരട്ടിപ്പിക്കാം എന്ന് വാഗ്‌ദാനം നൽകിയാണ് 22 ലക്ഷം രൂപ വട്ടിയൂര്‍ക്കാവ് സ്വദേശികളായ അച്ഛനും മകനും ചേര്‍ന്ന് നടനിൽ നിന്ന് തട്ടിയെടുത്തത്. രണ്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടികൂടിയതോടെ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തെത്തുന്നുണ്ട്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഓരോ ദിവസവും മുന്നൂറ് രൂപ വീതം പലിശ നല്‍കും എന്നായിരുന്നു ഇവരുടെ വാദം. 22 ലക്ഷം ഇട്ടാല്‍ ദിവസവും ആറായിരത്തി തൊള്ളായിരം രൂപ കിട്ടുമെന്ന് കരുതിയാണ് നടൻ കൊല്ലം തുളസി ഇവരിൽ പണം നിക്ഷേപിച്ചത്.

ALSO READ: ഇതുവരെ ടോപ് പെര്‍ഫോമര്‍ ഇനി ബെസ്റ്റ് പെര്‍ഫോര്‍മെര്‍; നേട്ടങ്ങളുമായി ഒരേയൊരു കേരളം

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശികളായ സന്തോഷ് കുമാറും മകന്‍ ദീപക്കും ചേര്‍ന്ന് തുടങ്ങിയ ജി ക്യാപ്പിറ്റല്‍ എന്ന ധനകാര്യ സ്ഥാപനത്തിലേക്കായിരുന്നു നിരവധി ആളുകളിൽ നിന്നും പണം സ്വീകരിച്ചത്. ആദ്യമൊക്കെ പലിശ കൃത്യമായി നല്‍കിയ ശേഷം ഒരു സുപ്രഭാതത്തില്‍ അച്ഛനും മകനും നിരവധി പേരുടെ പണവുമായി മുങ്ങുകയായിരുന്നു. ദില്ലിയിൽ നിന്നാണ് അച്ഛനെയും മകനെയും തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News