പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരമായി ലൈംഗികാതിക്രമത്തിനിരയാക്കി; വയനാട് മേപ്പാടിയിൽ പിതാവിനെയും മകനെയും അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ അതിഗൗരവ ലൈംഗീകാതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ മേപ്പാടി പൊലീസ് ഇൻസ്‌പെക്ടർ എസ്എച്ച്ഒ ബികെ സിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വടുവൻച്ചാൽ കാടാശ്ശേരി അമ്പലശ്ശേരി വീട്ടിൽ അലവി (69), ഇയാളുടെ മകനായ നിജാസ് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read; ‘കോൺഗ്രസിന് രഹസ്യങ്ങൾ പുറത്തുവരുമെന്ന് ആശങ്ക’; യുവമോർച്ച പ്രവർത്തകർ യൂത്ത് കോൺഗ്രസിൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത സംഭവം, പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്ന് മന്ത്രി വീണാ ജോർജ്

പ്രായപൂർത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗീകാതിക്രമത്തിനിരയാക്കുകയും, പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ എന്നിവ ഉൾപ്പെടുത്തി രണ്ടു വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെകെ വിപിൻ, ഹഫ്സ്, ഷമീർ, ഷബീർ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Also Read; ഗവർണറുടെ പട്ടികയിൽ ഡോ. മീന ടി പിള്ളയ്ക്കും സ്ഥാനമില്ല; കാലിക്കറ്റ് സർവ്വകലാശാല വിസി നിയമനത്തിൽ സുപ്രീം കോടതിയെയും വെല്ലുവിളിച്ച് ഗവർണർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News