കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും യുകെജി വിദ്യാർത്ഥിയായ മകനും മുങ്ങി മരിച്ചു

കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും ദാരുണാന്ത്യം. കണ്ണൂര്‍ കേളകം ഇരട്ടത്തോട് ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിക്കുകയായിരുന്നു. ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (36), മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്.

ചുങ്കക്കുന്ന് പാലത്തിനടുത്ത് തടയണകെട്ടി വെള്ളം കെട്ടി നിർത്തിയ സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മകനെ തോളിലിരുത്തിയ ശേഷം ലിജോ കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി പുഴയിലേക്ക് വീണു. നെവിൻ ചെളിയിൽ പുതഞ്ഞപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിജോ അപകടത്തിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി തെരച്ചിൽ നടത്തുകയുമായിരുന്നു. ഇരുവരെയും പുഴയിൽ നിന്നും കരക്കെത്തിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഇരിട്ടി എജെ ഗോള്‍ഡ് ജീവനക്കാരനാണ് ലിജോ. തലക്കാണി യുപി സ്‌കൂളില്‍ യുകെജി വിദ്യാര്‍ത്ഥിയാണ് നെവിന്‍. കുവൈത്തില്‍ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ. നാലു വയസുകാരി ശിവാനിയ മകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News