എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ പുതിയ വികാരിയായി ചുമതലയേറ്റ ഫാ. ആന്റണി പൂതവേലി എല്ലാവരുടെയും സഹകരണം വേണമെന്നും തനിക്ക് മാത്രമായി ഈ ഭാരിച്ച ഉത്തരവാദിത്വം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്നും വ്യക്തമാക്കി.
ഏറെ പ്രക്ഷുദ്തമായ സാഹചര്യത്തിലാണ് ചുമതല ഏറ്റെടുക്കുന്നത്. ഇവിടെ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാണ്.എല്ലാ പ്രശ്നങ്ങളും കെട്ടടങ്ങിയിട്ടില്ല. പ്രശ്നങ്ങൾ അവസാനിച്ച് കാണമെന്നാണ് തന്റെ അതിയായ ആഗ്രഹം എന്നും പറഞ്ഞു.
മാർപ്പാപ്പയുടെ പ്രതിനിധിയുടെ കത്തിനോട് അനുകൂലമായ നിലപാട് സ്വീകരിച്ച് സമാധാനം സ്ഥാപിക്കണമെന്നും മാർപ്പാപ്പയുടെ നിർദ്ദേശം എല്ലാ വൈദികരും വിശ്വാസികളും സ്വീകരിക്കണം എന്നും ഫാ. ആന്റണി പൂതവേലി അറിയിച്ചു .
also read: വടകരയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്
കുർബാന തർക്കത്തെ തുടർന്ന് അടഞ്ഞുകിടന്ന എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ പുതിയ വികാരിയായി ഫാദർ ആന്റണി പൂതവേലിൽ ഇന്ന് രാവിലെയാണ് ചുമതലയേറ്റത്. പൊലീസ് സുരക്ഷയിൽ ആണ് വികാരി ചുമതലയേറ്റത്.
അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആണ് പുതിയ വികാരിയെ നിയമിച്ചത്. ബസിലിക്ക തുറന്ന് ഏകീകൃത കുർബാന അർപ്പിക്കാനുള്ള നിർദേശം നടപ്പാക്കാൻ തനിക്കാകില്ലെന്ന് മുൻ വികാരി ഫാ. ആന്റണി നരികുളം അറിയിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം.
also read:സഖാവ് പി കൃഷ്‌ണപിള്ളക്ക് അഭിവാദ്യം അർപ്പിച്ച് മുഖ്യമന്ത്രി
അതേസമയം കഴിഞ്ഞകുറച്ചു ദിവസം മുൻപ് സെന്‍റ് മേരീസ് ബസിലിക്കയിൽ വിമത വിഭാഗം വിശ്വാസികൾ ജനാഭിമുഖ കുർബാന അർപ്പിച്ചിരുന്നു. എറണാകുളം അങ്കമാലി ബിഷപ്പ് ഹൗസിൽ നിന്ന് പ്രദക്ഷിണമായി എത്തിയാണ് വിശ്വാസികൾ ബസിലിക്കയിൽ പ്രവേശിച്ചത്. അൽമായ സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയലിന്റെ മുഖ്യകാർമ്മികത്വത്തിലാണ് കുർബാന ചടങ്ങ് നടന്നത്.
also read: 250 കോടിയുടെ സാധനങ്ങൾ ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ, മുന്‍ വര്‍ഷത്തെക്കാള്‍ മൂന്ന് മടങ്ങ് സാധനങ്ങൾ
328 ഇവകളിൽ നിന്നുള്ള വൈദികർ, പാരിഷ് കൗൺസിൽ, അൽമായ മുന്നേറ്റം, ബസിലിക്ക കൂട്ടായ്മ തുടങ്ങി വിവിധ സംഘടനാ പ്രതിനധികളടക്കം 2500 ഓളം പേരാണ് കുർബാനയിൽ പങ്കെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here