കൊല്ലത്ത് പത്ത് വയസുകാരിക്ക് ക്രൂരമർദനം; പിതാവ് അറസ്റ്റിൽ

കൊല്ലത്ത് 10 വയസ്സുകാരി മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. കേരളപുരം സ്വദേശിയെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്ത്. വസ്ത്രം മടക്കിവെക്കാൻ വൈകിയതിന്റെ പേരിലാണ് ക്രൂരമർദ്ദനം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കുട്ടിയുടെ മാതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു പ്രതി ഷിബു. ഇതിനിടയിൽ കട്ടിലിൽ കിടന്ന വസ്ത്രം മടക്കിവെക്കാൻ കുട്ടിയോട് ആവശ്യപ്പെട്ടു. ഇത് വൈകി എന്നാരോപിച്ച് ക്രൂരമായി കുട്ടിയെ മർദ്ധിച്ചു.

Also Read: കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് കത്തി നശിച്ചു; ബൈക്ക് യാത്രികൻ പരിക്കുകളോടെ രക്ഷപെട്ടു

കുട്ടിയുടെ തോളെല്ലിന് പരിക്കേറ്റു. ദേഹമാസകലം മർദ്ദനമേറ്റത്തിന്റെ പാടുകളുമുണ്ട്. ഭാര്യ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഷിബു. ഈ കേസിലെ മുഖ്യ സാക്ഷിയാണ് കുട്ടി. കേസിൻ്റെ വിചാരണ നടപടികളും ഉടൻ തുടങ്ങും. ഈ സാഹചര്യത്തിൽ കുട്ടിയെ മർദ്ദിച്ചത് മൊഴി മാറ്റി പറയിപ്പിക്കാൻ ആണോ എന്നും പൊലീസ് സംശയിക്കുന്നു. മർദ്ധന വിവരം പുറത്ത് പറയരുതെന്ന് ഷിബു കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Also Read: അരുന്ധതി റോയിയെയും ഷേഖ് ഷൗക്കത്ത് ഹുസൈനെയും യുഎപിഎ പ്രകാരം വിചാരണ ചെയ്യാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹം: എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News