പിഞ്ചുകുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

ഒന്നരവയസ്സുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മൈസൂർ പെരിയപട്ടണയിലാണ് സംഭവം. ബുധനാഴ്ച നടന്ന സംഭവത്തിൽ മാക്കോട് സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റുചെയ്തു.

Also Read; ഒരു മാസത്തിനിടെ കുടുംബത്തിലെ അഞ്ച് പേരെ വിഷം നൽകി കൊലപ്പെടുത്തി; രണ്ട് സ്ത്രീകൾ പിടിയിൽ

ഇളയ കുട്ടിയുടെ പ്രസവത്തോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും മൂന്ന് കുട്ടികളും അമ്മക്കൊപ്പം താമസിക്കുകയായിരുന്നു. സംഭവദിവസം അമ്മയോട് വഴക്കിട്ട ഗണേഷ് ഇളയ കുട്ടിയെയുമെടുത്ത പുറത്തേക്ക് പോവുകയും, കുട്ടിയെ വീടിനു സമീപത്തുള്ള കുളത്തിലേക്ക് കുട്ടിയെ എറിയുകയുമായിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞു.

Also Read; നിർത്തിയിട്ട കാറുകളുടെ ചില്ല് തകർത്ത് മോഷണം; കോഴിക്കോട് നഗരമധ്യത്തിലെ മോഷണത്തിൽ ഒരാൾ കസ്റ്റഡിയിൽ

കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത ശേഷം നടത്തിയ അന്വേഷണത്തിലാണ് ഗണേഷിനെ പൊലീസ്‌ അറസ്റ്റ് ചെയ്യുന്നത്. കുട്ടിയെ സംരക്ഷിക്കാൻ നിവൃത്തിയില്ലാത്തതിനാലാണ് കുളത്തിലെറിഞ്ഞതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News