ജലന്തര്‍ അതിരൂപത മുന്‍ അധ്യക്ഷന്‍ ഫ്രാങ്കോ മുളയ്ക്കലിന്‍റെ രാജി അച്ചടക്ക നടപടി തന്നെയെന്ന് ഫാദർ അഗസ്റ്റിൻ വാട്ടോളി . ബിഷപ്പ് തെറ്റ് ചെയ്തെന്ന ബോധ്യത്തിലാണ് മാർപ്പാപ്പ രാജി എഴുതി വാങ്ങിയത്. നടപടി സഭയുടെ വിശ്വാസ്യത വർധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അല്പം നേരത്തെ തന്നെ രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ വിവാദങ്ങൾ ഒഴിവായാനെയെന്നും സഭാ നടപടിക്ക് അപ്പുറം കന്യാസ്ത്രീയുടെ നീതിക്കായി നിയമം പോരാട്ടം തുടരുമെന്നും ഫാദർ അഗസ്റ്റിൻ വാട്ടോളി പറഞ്ഞു.
ALSO READ: ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന ഊര് വിദ്യാകേന്ദ്രം ദത്തെടുത്ത് ഡിവൈഎഫ്ഐ
അതേസമയം രാജി അച്ചടക്ക നടപടി അല്ലെന്നാണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചത്. ഫ്രാങ്കോ മുളയ്ക്കല്‍ ഇനി മുതല്‍ മുന്‍ ബിഷപ്പ് എന്നറിയപ്പെടുമെന്നും വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍. 2018 സെപ്റ്റംബറില്‍ ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ബിഷപ്പിനെ രൂപതയുടെ ചുമതലകളില്‍നിന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ താല്‍ക്കാലികമായി ഒഴിവാക്കിയിരുന്നു. കേസില്‍ പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
ALSO READ: തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതി, പരാതികളും നിർദേശങ്ങളും അറിയിക്കാന്‍ ഫോണ്‍ ഇന്‍ പരിപാടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here