വിവാഹം വൈകുന്നതിനെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. മധ്യപ്രദേശിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പൊലീസുകാരനായ ഇയാളെ പിതാവും സഹോദരനും കുടുംബസുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഗ്വാളിയാര്‍ സ്വദേശിയായ അനുരാഗ് രജാവത് ആണ് കൊല്ലപ്പെട്ടത്. സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സ് (എസ്.എ.എഫ്.) കോണ്‍സ്റ്റബിളാണ് ഇയാൾ. കൊലപാതകവുമായി ബന്ധപ്പെട്ട് പിതാവ് സുഖ്‌വീര്‍ രജാവത്, ഇളയമകന്‍ ഗോവിന്ദ്, കുടുംബസുഹൃത്ത് ബീം സിങ് പരിഹാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ വിവാഹം നടത്താത്തത് ചോദ്യം ചെയ്ത അനുരാഗുമായുണ്ടായ തര്‍ക്കം കയ്യങ്കളിയില്‍ കലാശിക്കുകയും പിതാവും സഹോദരനും കുടുംബ സുഹൃത്തും ചേര്‍ന്ന് അനുരാഗിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ALSO READ: സെന്റ് ഗ്രിഗോറിയോസ് ഇൻറർനാഷണൽ ക്യാൻസർ കെയർ സെന്ററിന്റെ ഏഴാമത് വാർഷികാചരണവുമായി പരുമല ആശുപത്രി
ഭോപ്പാലില്‍ ജോലി ചെയ്യുന്ന അനുരാഗ് തന്നെ വിവാഹം കഴിപ്പിക്കാത്തതുമായി ബന്ധപ്പെട്ട് നിരന്തരം വീട്ടിൽ പ്രശ്നമുണ്ടാക്കുമായിരുന്നു. പക്ഷെ മദ്യപാനിയായതിനാൽ വിവാഹം നടന്നിരുന്നില്ല. ഇയാളുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന ദിവസമാണ് തർക്കം നടക്കുന്നതും കൊലപാതകത്തിലേക്ക് എത്തുന്നതും. പിന്നീട് പ്രതികള്‍ മൃതദേഹം മറവുചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് രാത്രി പെട്രോളിങ്ങിനെത്തിയ പൊലീസിന് മുന്നില്‍ കുടുങ്ങുന്നത്. മൂവരെയും കസ്റ്റഡിയിലെടുത്ത് അല്‍പ്പ സമയത്തിനകം എസ്.എ.എഫ്. പരിസരത്ത് കുറ്റിക്കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയും ചെയ്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികള്‍ കുറ്റം സമ്മതിച്ചു.
ALSO READ: ഭാരം 280 കിലോഗ്രാം; വീടിനുള്ളില്‍ കുടുങ്ങിയത് അഞ്ച് വര്‍ഷം, 60കാരന്‍ മരണത്തിന് കീഴടങ്ങി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here