പൂനെ: മകളുടെ കാമുകനാണെന്ന് സംശയിച്ച് കൗമാരക്കാരനെ പിതാവും സഹോദരനും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ പൂനെ വഗോലി മേഖലയിലാണ് ഗണേഷ് താണ്ഡേ എന്ന 17 കാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.
പ്രതിയായ ലക്ഷ്മൺ പേട്കറുടെ മകളുമായി കൊല്ലപ്പെട്ട കൗമാരക്കാരൻ സൗഹൃദത്തിലായിരുന്നു. ഇരുവരും തമ്മിൽ ചാറ്റ് ചെയ്യുകയും മറ്റും ചെയ്യുമായിരുന്നു.
Also Read: 16 കാരിയെ മൂന്ന് മണിക്കൂറിനുള്ളിൽ പീഡിപ്പിച്ചത് 5 തവണ; പ്രതിയെ മരണം വരെ തടവിലിടാൻ വിധിച്ച് കോടതി
എന്നാൽ ഈ സൗഹൃദത്തെ പെൺകുട്ടിയുടെ കുടുംബം എതിർക്കുകയായിരുന്നു. മകളുടെ ബന്ധത്തിൽ അസഹിഷ്ണാലുക്കളായ കുടുംബാംഗങ്ങൾ ഗണേഷ് താണ്ഡേയെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു.
“പുലർച്ചെ 12.30 ഓടെ സുഹൃത്തുക്കളോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന ഗണേഷിനെ ലക്ഷ്മണും മക്കളായ നിതിനും സുധീറും ഇരുമ്പ് വടിയും കല്ലും ഉപയോഗിച്ച് മർദിക്കുകയായിരുന്നു.ഗുരുതരമായി പരിക്കുകളേറ്റ ഗണേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു,”. എന്ന് അന്വേഷണ ഉദ്യേഗസ്ഥൻ പറഞ്ഞു.
Also Read: മഹാരാഷ്‌ട്രയിൽ അയൽക്കാരന്റെ തലയറുത്ത് പൊലീസ് സ്റ്റേഷനിലേക്ക് എത്തി അച്ഛനും മകനും
കൊലപാതക കുറ്റം ചുമത്തി മൂവരേയും പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായി അന്വേഷണം പുരോഗമിക്കുകയാണ് എന്നും പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here