പെൺകുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ചു, ചെരുപ്പ് കൊണ്ടടിച്ചു, അച്ഛൻ കസ്റ്റഡിയിൽ

പിഞ്ചു ബാലികയെ ക്രൂരമായി മർദ്ദിച്ച പിതാവിനെ കരുനാഗപ്പള്ളി പൊലീസ്
കസ്റ്റഡിയിലെടുത്തു. ആലുംകടവ്, ആലപ്പാട് മുണ്ടുതറ ക്ഷേത്രത്തിന് സമീപം തോണ്ടപ്പുറത്ത് സിന്ധുജനെ (47) ആണ് കസ്റ്റഡിയിലെടുത്തത്. പിതാവ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ പ്രചിരിച്ചിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് കരുനാഗപ്പള്ളി പൊലീസ് ഇയാളെ പിടികൂടിയത്. കുട്ടിയെ മുടിക്ക് കുത്തിപ്പിടിച്ച് ചെരുപ്പ് ഉപയോഗിച്ചും കൈ കൊണ്ടും ഇയാൾ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News