നാല് വയസ്സുകാരനെ കൊലപ്പെടുത്തി, പിതാവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ മാന്നാറിൽ നാലു വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടമ്പേരൂർ കൃപ സദനത്തിൽ മിഥുൻ കുമാറാണ് മകൻ ഡെൽവിൻ ജോണിനെ കോലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ സെലിൻ വിദേശത്താണുള്ളത്. ഭാര്യയുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായി സൂചനയുണ്ടെന്ന് പോലീസ് അറിയിച്ചു. മിഥുന്റെ മാതാപിതാക്കൾ പള്ളിയിൽ പോയി തിരികെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് സൂചന.

Also Read; പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരിക്ക്

മിഥുന്റെ ഇരു കൈകളുടെയും ഞരമ്പുകൾ മുറിച്ച നിലയിലാണ്. മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്യാൻ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. മിഥുന്റെ ഭാര്യ വിദേശത്താണ്.
കുടുംബത്തിലുണ്ടായ പ്രശ്നങ്ങളാണോ അതോ മറ്റെന്തെങ്കിലും ആണോ ഇതിനുണ്ടായ കാരണം എന്ന് അറിയേണ്ടതായുണ്ട്. ചെങ്ങന്നൂർ ഡിവൈഎസ്പി എംകെ ബിനു കുമാർ, മാന്നാർ പോലീസ് ഇൻസ്പെക്ടർ ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ശാസ്ത്രീയ പരിശോധനകൾ നടത്തുന്നതിനായി ആലപ്പുഴയിൽ നിന്നുള്ള ഫോറൻസിക്ക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.

Also Read; മൂന്നാറിൽ നിലയുറപ്പിച്ച് പടയപ്പ; കാട്ടുകൊമ്പനെ പ്രകോപിപ്പിച്ച് യുവാക്കൾ

സംഭവം അറിഞ്ഞ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ സ്ഥലം സന്ദർശിച്ചു.
മിഥുന്റെ ഭാര്യ വീട്ടുകാരുമായുള്ള കുടുംബ പ്രശ്നങ്ങളും സംഭവത്തിന് കാരണമാണെന്നു സൂചന. മാന്നാർ പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദ്ദേഹങ്ങൾ പോസ്റ്റ്‌ മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി

ശ്രദ്ധിക്കൂ… ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : ദിശ 1056

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News