ആലപ്പുഴയില്‍ നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ മാന്നാറില്‍ നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ കൃപ സദനത്തില്‍ മിഥുന്‍ കുമാര്‍ (ജോണ്‍ )ആണ് നാലു വയസുകാരന്‍ മകന്‍ ഡെല്‍വിന്‍ ജോണിനെ കോലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ സെലിന്‍ വിദേശത്താണുള്ളത്. മിഥുന്റെ മാതാപിതാക്കള്‍ പള്ളിയില്‍ പോയി തിരികെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് സൂചന. മിഥുന്റെ ഇരു കൈകളുടെയും ഞരമ്പുകള്‍ മുറിച്ച നിലയിലാണ്. മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്യാന്‍ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല.

Also Read: മഴക്കെടുതി: തിരുവനന്തപുരം ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; 875 പേര്‍ ക്യാമ്പുകളില്‍

മിഥുന്റെ ഭാര്യ വിദേശത്താണ്. കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളാണോ അതോ മറ്റെന്തെങ്കിലും ആണോ ഇതിനുണ്ടായ കാരണം എന്ന് അറിയേണ്ടതായുണ്ട്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി എംകെ ബിനു കുമാര്‍, മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലതെത്തി ശാസ്ത്രീയ പരിശോധനകള്‍ നടത്തുന്നതിനായി ആലപ്പുഴയില്‍ നിന്നുള്ള ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.

Also Read: വികസനകുതിപ്പിന് കരുത്തേകുന്ന ഒന്നായിരിക്കും വിഴിഞ്ഞം തുറമുഖം;  മുഖ്യമന്ത്രി

സംഭവം അറിഞ്ഞ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ സ്ഥലം സന്ദര്‍ശിച്ചു. മിഥുന്റെ ഭാര്യ വീട്ടുകാരുമായുള്ള കുടുംബ പ്രശ്‌നങ്ങളും സംഭവത്തിന് കാരണമാണെന്നു സൂചന. മാന്നാര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദ്ദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ശ്രദ്ധിക്കൂ… ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : ദിശ 1056

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News