കാസർഗോഡ് നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പിതാവ്

കാസർഗോഡ് മുളിയാറിൽ നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പിതാവ്. ഭർത്താവും കുടുംബാംഗങ്ങളും മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് മരണമെന്നും ഇവർക്കെതിരെ നിയമനടപടിയെടുക്കണമെന്നും ബിന്ദുവിൻ്റെ പിതാവ് രാമചന്ദ്രൻ. കാസർകോഡ് മുളിയാർ സ്വദേശിയായ ബിന്ദു നാല് മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭർതൃ വീട്ടുകാർക്കെതിരെ ആരോപണവുമായി പിതാവ് രംഗത്ത് വന്നത്.

Also Read: ബസില്‍ സീറ്റുണ്ടെങ്കില്‍ ഏത് സ്ഥലത്തും എത് സമയത്തും ബസ് നിര്‍ത്തി നല്‍കണം; കെഎസ്ആര്‍ടിസി ഉത്തരവ്

നാല് ദിവസം മുൻപാണ് ഇടുക്കിയിലെ ഭർതൃ വീട്ടിൽ നിന്ന് ബിന്ദുവും മക്കളും മൂളിയാറിലെ വീട്ടിൽ എത്തിയത് ഭർത്താവ് ശരത്തും വീട്ടുകാരും ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ചു. മരണത്തിന് തൊട്ടുമുമ്പും ഭർതൃ മാതാവ് വിളിച്ച് ഭീഷണിപ്പെടുത്തി. ഇതാണ് മകൾ മരിക്കാൻ കാരണമെന്ന് രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നാല് മാസം പ്രായമുള്ള മകൾ ശ്രീ നന്ദനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൈ ഞരമ്പ് മുറിച്ച് വീടിന് മുൻവശത്തെ മരത്തിൽ ബിന്ദു തൂങ്ങി മരിച്ചത്.

Also Read: ചാതുർവർണ്യത്തിലും അന്ധവിശ്വാസത്തിലും അധിഷ്ഠിതമായ ഭരണഘടന ഉണ്ടാക്കാനാണ് സംഘപരിവാർ ശ്രമം: എം വി ഗോവിന്ദൻ മാസ്റ്റർ

ഫോറൻസിക് സംഘവും, പൊലീസും വീട്ടിൽ പരിശോധന നടത്തി. രാമചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News