“ഒട്ടകപ്പുറത്തെ ആഘോഷം വീട്ടുകാരുടെ അറിവോടെയല്ല”; കണ്ണൂരിലെ വിവാദ വിവാഹാഘോഷത്തെക്കുറിച്ച് വരന്റെ പിതാവ്

കണ്ണൂരിൽ വിവാഹാഘോഷത്തിനു വരൻ ഒട്ടകപ്പുറത്തെത്തിയ സംഭവത്തിൽ വിമർശനവുമായി വരന്റെ പിതാവ്. ആഘോഷം വീട്ടുകാരുടെ അറിവോടെയല്ലെന്നും അത്തരം ആഘോഷങ്ങള്‍ക്ക് എതിരാണെന്നും വരന്‍ റിസ്വാന്‍റെ പിതാവ് പറഞ്ഞു. ഈ ആഘോഷം റിസ്വാന്റെ സുഹൃത്തുക്കൾ ഒരുക്കിയതായിരുന്നു. കണ്ടപ്പോൾ തന്നെ തടയാനും ശ്രമിച്ചതാണെന്നും ഇത്തരം ആഘോഷങ്ങൾ ഇനി ഉണ്ടാകാൻ പാടില്ലെന്നുംവരന്റെ പിതാവ് റഹീസ് പറഞ്ഞു.

Also Read; യാത്രക്കാര്‍ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവം; ഇന്‍ഡിഗോ കോടികൾ പിഴ അടയ്ക്കണം, വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്ത്

കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ണൂർ വാരത്ത് ഗതാഗതം തടസപ്പെടുത്തി വരാനും കൂട്ടുകാരും ചേർന്ന് ഒട്ടകപ്പുറത്തെത്തി വിവാഹ ആഘോഷം നടത്തിയത്. ഇതേത്തുടർന്ന് വരൻ റിസ്വാനുൾപ്പെടെ 25 പേർക്കെതിരെ ചക്കരക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിവാഹ ആഘോഷം അതിരുവിട്ടതിൽ വധുവിന്റെ വീട്ടുകാരിൽ നിന്ന് മഹല്ല് കമ്മിറ്റിയും വിശദീകരണം തേടിയിരുന്നു.

Also Read; ‘സൈബർ ആക്രമണത്തിൽ ആരും പിന്തുണച്ചില്ല’ സിനിമാ ഗായകരുടെ സംഘടനയിൽ നിന്ന് രാജിവെച്ച് സൂരജ് സന്തോഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News