മകളെ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടെ അപകടം; അച്ഛന് ദാരുണാന്ത്യം

Accident

മകളെ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടെയുണ്ടായ അപകടത്തില്‍ അച്ഛന് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകുന്നേരം 6.30നു മഞ്ഞാമറ്റം – മണല്‍ റോഡില്‍ രണ്ടുവഴിയില്‍ വെച്ചാണ് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അപകടത്തില്‍ അരുവിക്കുഴി വരിക്കമാക്കല്‍ സെബാസ്റ്റ്യന്‍ ജെയിംസ് (55) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ സെബാസ്റ്റിയന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ മെറിനെ (24) ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: കഴിച്ചിരുന്നത് 2.5 കിലോബീഫും 108 കഷ്ണം സുഷിയും; 36-ാം വയസില്‍ ബോഡിബില്‍ഡറിന് ദാരുണാന്ത്യം

സീനിയര്‍ എല്‍ഐസി ഏജന്റായിരുന്നു സെബാസ്റ്റിയന്‍. പാലായിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന മെറിനെ കൊണ്ടുവിടാന്‍ പോകുന്നതിനിടയില്‍ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News