ആശുപത്രിയിൽ ലിഫ്റ്റ് ഇല്ല; പരുക്കേറ്റ മകനെ മൂന്നാം നിലയിൽ എത്തിക്കാൻ ആശുപത്രിക്കുള്ളിലൂടെ സ്കൂട്ടർ ഓടിച്ച് അച്ഛൻ

കാലിനു പരുക്കേറ്റ മകനെ ആശുപത്രിയിലെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലേക്കെത്തിക്കാന്‍ ആശുപത്രിയ്ക്കുള്ളിലൂടെ സ്കൂട്ടര്‍ ഓടിച്ച് അച്ഛന്‍. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. അച്ഛൻ ആശുപത്രിയ്ക്കുള്ളിലൂടെ ബൈക്കോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഇതോടെ ആശുപത്രിയില്‍ വീല്‍ ചെയറുകളുടെ ദൗര്‍ലഭ്യമുള്ളതായി വ്യക്തമാക്കി അധിക‍‍ൃതരും രംഗത്തെത്തി. രാജസ്ഥാനിലാണ് സംഭവം.

also read; രണ്ടുവർഷം മുൻപ് യുപിയിൽ നിന്നും കാണാതായി, തിരിച്ചു കിട്ടില്ലെന്നറിഞ്ഞ പൊന്നുമോളെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ ആലപ്പുഴയിൽ

ആശുപത്രി അധിക‍ൃതരുടെ അനുവാദം വാങ്ങിയാണ് സ്കൂട്ടറില്‍ മകനെ മൂന്നാം നിലയില്‍ എത്തിച്ചത് എന്നാണ് പിതാവ് പറയുന്നത്. എന്നാല്‍‌ വാര്‍ഡില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വാർഡ് ഇൻചാർജ് ഇയാളെ തടഞ്ഞുനിർത്തി സ്കൂട്ടറിന്‍റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു. ഇതോടെ കുട്ടിയുടെ പിതാവും ആശുപത്രി അധികൃതരുമായി വാക്തര്‍ക്കം ഉണ്ടാകുകയായിരുന്നു. ബഹളത്തെ തുടർന്ന് പൊലീസും രംഗത്തെത്തി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വീൽചെയർ ഇല്ലാത്തതിനാൽ തന്റെ ഇലക്ട്രിക് സ്കൂട്ടർ എടുക്കാൻ നിര്‍ബന്ധിതനാക്കപ്പെടുകയുമായിരുന്നു എന്നാണ് പിതാവ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration