ആളൊഴിഞ്ഞ വീട്ടിൽ 9 വയസുകാരനും അച്ഛനും തൂങ്ങിമരിച്ച നിലയിൽ

കോട്ടയം മീനടത്ത് അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 49 വയസുള്ള ബിനു, 9 വയസുകാരനായ മകൻ ശ്രീഹരി എന്നിവരാണ് മരിച്ചത്. വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും തൂങ്ങിമരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Also Read; വ്യാജ പോക്സോ കേസിൽ 19 ദിവസം ജയിലിൽ; സർക്കാർ ഉദ്യോഗസ്ഥന് ഒടുവിൽ നീതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News