വയനാട്ടില്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; അച്ഛന്‍ കസ്റ്റഡിയില്‍

വയനാട്ടില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് അച്ഛന്‍ മകനെ കോടാലികൊണ്ട് തലക്കടിച്ച് കൊന്ന സംഭവത്തില്‍ പിതാവ് കരുവാക്കുന്ന് തെക്കേക്കര വീട്ടില്‍ ശിവദാസ് കസ്റ്റഡിയില്‍. പുല്‍പ്പള്ളി കല്ലുവയല്‍ കതവാക്കുന്ന് തെക്കേക്കര അമല്‍ദാസാണ് (നന്ദു-22) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഏഴോടെയായിയിരുന്നു സംഭവം.

Also Read : പാസഞ്ചര്‍ ട്രെയിന് തീപിടിച്ച് 5 കോച്ചുകള്‍ കത്തിനശിച്ചു, വീഡിയോ

അമ്മ സരോജനിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ശിവദാസന്‍ കോടാലികൊണ്ട് മകന്റെ തലയ്ക്കടിക്കുകയായിരുന്നു. ഫോണില്‍ ശബ്ദം കേള്‍ക്കാതായതോടെ സരോജനിയും മകള്‍ കാവ്യയും അയല്‍പക്കക്കാരെ വിളിച്ച് വിവരം പറഞ്ഞു. ഇവരെത്തി നോക്കിയപ്പോഴാണ് കട്ടിലില്‍ തല തകര്‍ന്ന് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്.

തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന് ഉപയോഗിച്ച കോടാലി രക്തംപുരണ്ട നിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം ശിവദാസ് രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുടംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുമായി അകന്നാണ് ശിവദാസ് കഴിഞ്ഞിരുന്നത്.

Also Read : 26 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണം; യുവതിയുടെ ആവശ്യം തള്ളി സുപ്രീംകോടതി

സരോജനിയും മകളും കബനിഗിരിയിലെ വിട്ടീലും അച്ഛനും മകനും കതവാക്കുന്നിലെ വീട്ടിലുമാണ് കഴിഞ്ഞിരുന്നത്. മകന്‍ അമ്മയും സഹോദരിയുമായി സംസാരിക്കുന്നതും ബന്ധം പുലര്‍ത്തുന്നതും ശിവദാസിന് ഇഷ്ടമായിരുന്നില്ല. ഗോവയില്‍ വീട്ടുജോലിക്ക് നില്‍ക്കുന്ന സരോജിനി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News